വരുന്നു ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍; അടിപൊളി ഓഫറുകള്‍ 

അഞ്ചാമത്തെ എഡിഷനില്‍ ഒത്തിരി പ്രത്യേകതകളോടെയാണ് ഓഫര്‍ അവതരിപ്പിക്കുന്നത്  

Update: 2018-09-25 06:51 GMT

ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍ എത്തുന്നു. അഞ്ചാമത്തെ എഡിഷനില്‍ ഒത്തിരി പ്രത്യേകതകളോടെയാണ് ഓഫര്‍ അവതരിപ്പിക്കുന്നത്. വാള്‍മാര്‍ട്ട് ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യത്തെ ബിഗ് ബില്യണ്‍ ഡേ സെയിലായതിനാല്‍ തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫറുകള്‍ പ്രതീക്ഷിക്കാം. ഒക്ടോബര്‍ 10 മുതല്‍ പതിനാല് വരെയാണ് വില്‍പന. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സാധനങ്ങള്‍ സ്വന്തമാക്കാം. മുന്‍ വര്‍ഷങ്ങളിലേത് പേലെ ദിവസവും ഓരോ വിഭാഗമായാണ് വില്‍പന.

ഒക്ടോബര്‍ പത്തിന് ഫാഷന്‍, ടിവി, ഫര്‍ണിച്ചര്‍, സൗന്ദര്യവസ്തുക്കള്‍, കായിക ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയും ഒക്ടോബര്‍ പതിനൊന്നിന് മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവയും വാങ്ങാം. 12 മുതല്‍ 14 വരെ എല്ലാ വിഭാഗങ്ങളിലെ ഉപകരണങ്ങളും സ്വന്തമാക്കാം. എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഇളവും ഈ ദിവസം ലഭിക്കും. പണം അടക്കാന്‍ വിവിധ വഴികളും ഇൌ സീസണില്‍ ഫ്ളിപ്പ്കാര്‍ട്ട് ഒരുക്കുന്നുണ്ട്.

Advertising
Advertising

ചില കമ്പനികളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നോ കോസ്റ്റ് ഇ.എം.ഐ, ക്രെഡിറ്റ് കാര്‍ഡില്ലാതെ പര്‍ച്ചേഴ്‌സ് ചെയ്യാനുള്ള സൗകര്യം എന്നിവയും ഒരുക്കുന്നുണ്ട്. ഫ്ളിപ്പ് കാര്‍ട്ടിന്റെ പേ ലേറ്റര്‍ പേമെന്റ് സൗകര്യവും ഉപയോഗപ്പെടുത്താം. മേള കൊഴുപ്പിക്കാനായി സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി എന്നിവരെയും ഉപയോഗപ്പെടുത്തുന്നുണ്ട്.

Tags:    

Similar News