മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലന് വിട 

Update: 2018-10-17 05:44 GMT

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ അന്തരിച്ചു. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു അലന്‍. 1975ൽ ബിൽഗേറ്റ്സിനൊപ്പം ചേർന്ന് മൈക്രോസോഫ്റ്റ് കമ്പനിക്ക് തുടക്കമിട്ട പോൾ അലൻ 1983ൽ കമ്പനി വിട്ടു. പിന്നീട് കായിക രംഗത്ത് പ്രവർത്തനം വ്യാപിപ്പിച്ച അലൻ രണ്ട് പ്രൊഫഷണൽ ടീമുകളുടെ ഉടമസ്ഥനായായിരുന്നു.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ഉറ്റ സുഹൃത്തായ പോൾ അലൻ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാകുന്നതിന് ബില്‍ ഗേറ്റ്‌സിനൊപ്പം പ്രവർത്തിച്ച വ്യകതിയാണ്. തന്റെ പരാജയത്തിലും വിജയത്തിലും ഒപ്പം നിൽക്കുകയും ചെയ്ത സുഹൃത്താണ് പോൾ എന്നും സുഹൃത്തിന്റെ നിര്യാണത്തിൽ തകർന്നിരിക്കുകയാണ് ബില്‍ ഗേറ്റ്‌സ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertising
Advertising

1975ലാണ് മൈക്രോസോഫ്റ്റ് കമ്പനി സ്ഥാപിച്ചത്. അലന്‍ ഇല്ലായിരുന്നെങ്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടിങ് എന്ന ആശയം തന്നെ സാധ്യമാവില്ലായിരുന്നു തനിക്കേറ്റവും പ്രിയങ്കരനായ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചു. 2009ൽ ചികിത്സിച്ച് ഭേദമാക്കിയ അർബുദം വീണ്ടും ഗുരുതരമായി ബാധിക്കുകയായിരുന്നു. തുടർന്ന് രോഗത്തിനെതിരെ നിരന്തരം പോരാടിയ ആളാണ് പോള്‍ അലനെന്നും സഹോദരി ജോദ് അലൻ പറയുന്നു.

ബിസിനസ്സ് കമ്പനിയായ വുൽകാൻ ഇന്‍കിന്‍റെ സ്ഥാപകനാണ് പോൾ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 46-ാം സ്ഥാനത്തായിരുന്നു. കൂടാതെ അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെല്‍ സയന്‍സ്, സ്‌ട്രോറ്റോലോഞ്ച് സിസ്റ്റംസ് എന്നിവയുടെയും സ്ഥാപകനായിരുന്നു.

Tags:    

Similar News