ഇന്റർനെറ്റ് നിരോധനത്തിൽ ലോകതലത്തിൽ ഇന്ത്യ മുമ്പില്‍; റിപ്പോർട്ട്

Update: 2018-11-03 08:27 GMT

ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധിച്ച കാര്യത്തിൽ ലോക തലത്തിൽ ഇന്ത്യ മുമ്പില്‍. 2018 വരെ 121 വിവിധ സന്ദർഭങ്ങളിലാണ് ഇന്ത്യ ഇന്റർനെറ്റിന് മേൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഡൽഹി കേന്ദ്രീകരിച്ചുള്ള സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ നടത്തിയ ‘ഇന്റർനെറ്റ് ഷട്ട് ഡൗൺ ട്രാക്കർ’ ഉപയോഗിച്ചുള്ള സർവേയിലാണ് പുതിയ വെളിപ്പെടുത്തലുള്ളത്. കഴിഞ്ഞ വർഷത്തെ 41 ആം സ്ഥാനത്ത് നിന്നാണ് ഇന്ത്യ 43 ലേക്ക് മാറിയിട്ടുള്ളത്. സർക്കാർ എത്രത്തോളം ജനങ്ങളുടെ ഇന്റർനെറ്റ് വിവര സ്വാതന്ത്രത്തിന് മേൽ കടന്ന് കയറുന്നുണ്ടെന്നുള്ളതിനുള്ള പ്രത്യക്ഷ തെളിവാണ് പുതിയ റിപ്പോർട്ട്. ഇന്ത്യാ ഇപ്പോൾ ഭാഗിക ഇന്റർനെറ്റ് സ്വന്തന്ത്ര പട്ടികയിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. പട്ടികയിലെ സ്ഥാനം ഉയരുന്നതിനനുസരിച്ച് സ്വതന്ത്രത്തിന്റെ അളവ് കുറഞ്ഞിരിക്കും. പൂജ്യം ലഭിച്ചാൽ മുഴുവൻ സ്വാതന്ത്രം എന്നർത്ഥം. 100 ആം പട്ടികയിലാണെങ്കിൽ തീരെ സ്വാതന്ത്രമില്ലെന്നും.

ഇന്ത്യയിൽ നിരവധി തവണയാണ് ഇന്റർനെറ്റ് സംവിധാനം നിർത്തലാക്കിയിട്ടുള്ളത്. കലാപം പടരാതിരിക്കാനും ആൾ കൂട്ട കൊലപാതകം തടയുന്നതിനും ഇന്ത്യ ഇന്റർനെറ്റ് നിർത്തലാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. കാശ്മീരിൽ ഓരോ കർഫ്യു സമയത്തും സർക്കാർ ഇന്റർനെറ്റ് സംവിധാനം നിശ്ചലമാക്കുന്നുണ്ട്. വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സർക്കാർ ചെയ്യുന്നത്.

Tags:    

Similar News