കാത്തിരിപ്പുകള്‍ക്ക് വിരാമം; ആപ്പിളിന്റെ എയര്‍പോഡ്-2 വരവായി

ആപ്പിളിന്റെ മാക്ബുക്ക്, എെപാഡുകൾക്കൊപ്പം തന്നെ എയർപോഡ്-2 പുറത്തിറക്കുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും, പിന്നീട് മാറ്റി വെക്കുകയായിരുന്നു.

Update: 2018-11-13 08:23 GMT
Advertising

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട്, ആപ്പിളിന്റെ ‘എയർപോഡ്-2’ ഈ വർഷം തന്നെ പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചു. പ്രമുഖ ടെക്ക് സെെറ്റായ ‘എെസ് യൂണിവേർസ്’ പുറത്തുവിട്ട വിവര പ്രകാരം, എയർപോഡ്-2 എന്ന് വിളിപ്പേരുള്ള ആപ്പിൾ രാണ്ടാം തലമുറ എയർപോ‍ഡ് ഈ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ, ആപ്പിളിന്റെ മാക്ബുക്ക്, എെപാഡുകൾക്കൊപ്പം തന്നെ എയർപോഡ്-2 പുറത്തിറക്കുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും, പിന്നീട് മാറ്റി വെക്കുകയായിരുന്നു. എന്നാൽ അതെന്ന് പുറത്തിറക്കും എന്നതിനെ കുറച്ചുള്ള സൂചനകളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.

മുൻകാല റപ്പോർട്ടുകൾ പ്രകാരം, കൂടുതൽ മികച്ച വാട്ടർ റെസിസ്റ്റന്റ് ഫീച്ചറിന് പുറമെ കാര്യമായ രൂപ മാറ്റം എയർപോഡുകൾക്ക് ഉണ്ടായിരിക്കുന്നതല്ല. എന്നാൽ കൂടുതൽ ബറ്ററി ദെെർഘ്യവും, വയർലെസ്സ് ചാർജിങ് സംവിധാനവും പുതിയ എയർപോഡുകൾക്ക് ഉണ്ടായിരിക്കുമെന്നതാണ് വിവരം.

ആപ്പിളിന്റെ ഏറ്റവും ജനപ്രിയ ഗാഡ്ജറ്റുകളിൽ ഒന്നാണ് എയർപോഡുകൾ. ആപ്പിളിന്റെ നിലവിലെ അപ്‍ഡേറ്റട് പ്രൊഡക്റ്റുകളുമായി വെച്ച് നോക്കുമ്പോൾ, എയർപോഡ്-2വിന് വില ഉയരാൻ തന്നെയാണ് സാധ്യത. നിലവിൽ എയർപോഡുകൾക്ക് 149 ഡോളറും, ഇന്ത്യയിൽ 12,000 രൂപയുമാണ് വിപണി വില.

Tags:    

Similar News