ഫേസ്ബുക്കിനെ ചൊറിഞ്ഞ ആപ്പിളിന് സുക്കര്‍ബര്‍ഗ് കൊടുത്ത പണി

എം.എസ്.എൻ.ബി.സിക്ക് അനുവദിച്ച ഒരു അഭിമുഖത്തിനിടെ ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച് ആപ്പിള്‍ കമ്പനിയുടെ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു.

Update: 2018-11-15 10:17 GMT

ഫേസ്ബുക്കിനെതിരെ ആപ്പിൾ സി.ഇ.ഒ നടത്തിയ ഒരു പരാമർശം ടെക്ക് മേഖലയിൽ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണിപ്പോൾ. അടുത്ത കാലത്തായി നടന്ന സോഷ്യൽ മീഡിയ ഭീമന്റെ വിവരചോർച്ചാ വിവാദത്തെ കുറിച്ച് ഒരു അഭിമുഖത്തിനിടെ ആപ്പിൾ സി.ഇ.ഒ ടിം കുക്ക് നടത്തിയ പരാമർശമാണ് ഫേസ്ബുക്ക് തലവൻ സുക്കർബർഗിനെ ചൊടിപ്പിച്ചത്.

ടിം കുക്കുമായുള്ള ഭിന്നത ഫേസ്ബുക്കിനെ കൊണ്ട് കടുത്ത നിലപാട് എടുക്കുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്. തന്റെ ഉദ്യോഗസ്ഥന്മാരാരും ആപ്പിൾ എെഫോൺ ഉപയോഗിക്കരുതെന്നാണ് സുക്കർബർഗ് ഒടുവിലായി നൽകിയിരിക്കുന്ന നിർദേശം. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ആപ്പിൾ സേവനങ്ങൾക്ക് പകരം ആൻഡ്രോയിഡ് ഉപയോഗിക്കാനാണ് സി.ഇ.ഒ നിർദേശം നൽകിയിരിക്കുന്നത്.

Advertising
Advertising

നേരത്തെ, എം.എസ്.എൻ.ബി.സിക്ക് അനുവദിച്ച ഒരു അഭിമുഖത്തിനിടെ ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച് ആപ്പിള്‍ കമ്പനിയുടെ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു. ഫേസ്ബുക്ക് ഉൾപ്പടെയുള്ള ആഗോള സാമൂഹ്യമാധ്യമ സെെറ്റുകൾ പ്രെെവസി ലംഘനവുമായി പഴി കേട്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ, ആപ്പിൾ ആളുകളുടെ സ്വകാര്യത മനുഷ്യാവകാശമായാണ് കാണുന്നതെന്നും, വ്യക്തി ജീവിതത്തേയോ, സ്വകാര്യതയേയോ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഉദ്ദേശമില്ലെന്നും പറയുകയുണ്ടായിരുന്നു.

ഫേസ്ബുക്കിനെ ലക്ഷ്യമിട്ടുള്ള വാക്കുകൾ സുകർബർ
ഗിനെ ചൊടിപ്പിക്കുകയായിരുന്നു. കേംബ്രിഡ്ജ് അനലറ്റിക്ക വിവരചോർച്ചാ വിവാദത്തിന് ശേഷം, ഈ വർഷത്തെ ഫേസ്ബുക്കിന്റ ബ്രാൻഡ് വാല്യു ആറു ശതമാനം വരെ ഇടിഞ്ഞിരിന്നു.

Tags:    

Similar News