സെല്‍ഫി ക്യാമറയുമായി ‘റിയല്‍മി യു1’ ഇന്ത്യന്‍ വിപണിയില്‍; പ്രത്യേകതകള്‍

റിയൽമിയുടെതായി ഒടുവിൽ വിപണിയിലിറങ്ങിയ റിയൽമി 2 പ്രോയുമായി സാമ്യമുള്ള ഡിസെെൻ ആണ് റിയൽമി യു1ന്റേത്

Update: 2018-11-29 06:02 GMT

ഷവോമി-ഹോണർ ചെെനീസ് സ്മാർട്ട്ഫോണുകൾ വാഴുന്ന ഇന്ത്യൻ വിപണിയിലേക്ക് അങ്കത്തിന് എത്തിയിരിക്കുകയാണ് ‘റിയൽമി യു1’. മികച്ച ഫ്രണ്ട് ക്യാമറയുള്ള കമ്പനിയുടെ ആദ്യ സെൽഫി പ്രോ സ്മാർട്ട്ഫോൺ എന്ന പേരുമായാണ് റിയൽമി യു1 ന്റെ കടന്നുവരവ്. സെൽഫി ഫോക്കസ്ഡ് ആയി വിപണിയിൽ ഇറങ്ങിയിട്ടുള്ള ഷവോമിയുടെ റെ‍ഡ്മി വെെ സീരീസ്, അസുസ് സെൻഫോൺ മാക്സ് പ്രോ എം1 എന്നിവയുമായി ഏറ്റുമുട്ടാനാണ് റിയൽമി യു1ന്റെ വരവ്.

റിയൽമിയുടെതായി ഒടുവിൽ വിപണിയിലിറങ്ങിയ റിയൽമി 2 പ്രോയുമായി സാമ്യമുള്ള ഡിസെെൻ ആണ് റിയൽമി യു1ന്റേത്. പുതിയ മീഡിയടെക്ക് ഹെലിയോ പി70 എസ്.ഒ.സി ചിപ്പ്സെറ്റാണ് റിയൽമി യു1ന്റെ പ്രത്യേകത. 2430 1080 പിക്സൽ 19:5:9 ആസ്പെക്റ്റ് റേഷ്യോ, ഫുൾ എച്ച്.ഡി ഡിസ്‌പ്ലെയോടെ ഇറങ്ങിയിട്ടുള്ള റിയൽമി യു1വിന്റെ ബാറ്ററി 4230എം.എ.എച്ചിന്റെതാണ്.

Advertising
Advertising

‘ഡ്യു ഡ്രോപ്പ്’ നോച്ച് ഡിസ്‌പ്ലെയാണ് റിയൽമി യു1ന്റെ പ്രത്യേകത. 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമാണ് ഫോണിനുള്ളത്. 3 ജി.ബി റാം+32 ജി.ബി സ്റ്റോറേജിന്റെ മറ്റൊരു വേരിയന്റും ഉണ്ട്. 296 ഫേഷ്യൽ റെക്കഗ്നിഷൻ പോയിന്റുകളുളള മുൻക്യാമറ മികച്ച സെൽഫികൾ എടുക്കാൻ പറ്റുന്ന തരത്തിലുള്ളതാണ്. 25 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ് ഫോണിന്. 10,000-15,000 രൂപ സെഗ്മെന്റിലാണ് റിയൽമി യു1 വിപണിയിലിറങ്ങിയിട്ടുള്ളത്.

Tags:    

Similar News