ചൊവ്വയില്‍ കാറ്റ് വീശുന്ന ശബ്ദം കേള്‍ക്കാം..; കൗതുകമുണര്‍ത്തി നാസയുടെ ഇന്‍സൈറ്റ്

ഇതുവരെ കേട്ടിട്ടില്ലാത്ത ചൊവ്വയിലെ കാറ്റ് വീശുന്ന ശബ്ദം റെക്കോഡ് ചെയ്ത് അയച്ചിരിക്കുകയാണ് ഇന്‍സൈറ്റ്.

Update: 2018-12-08 07:48 GMT

ചൊവ്വയില്‍ നിന്ന് കൌതുകമുണര്‍ത്തുന്ന പുതിയ വിശേഷങ്ങളാണ് നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ കേട്ടിട്ടില്ലാത്ത ചൊവ്വയിലെ കാറ്റ് വീശുന്ന ശബ്ദം റെക്കോഡ് ചെയ്ത് അയച്ചിരിക്കുകയാണ് ഇന്‍സൈറ്റ്. ഈ ശബ്ദമടങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചൊവ്വയുടെ വൈവിധ്യമാർന്ന ചിത്രങ്ങളും ഇതിനുമുമ്പ് നാസ പുറത്തുവിട്ടിരുന്നു.

ഡിസംബർ ഒന്നിനാണ് ചൊവ്വയിലെ ശബ്ദം ഇൻസൈറ്റ് ശബ്ദം റെക്കോ‌‌ഡ് ചെയ്തത്. ചൊവ്വയില്‍ കാറ്റിന്റെ വേഗത 10 മുതൽ 14 എം.പി.എച്ച് വരെ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ശബ്ദം റെക്കോഡ് ചെയ്യുക എന്നത് നേരത്തെ തീരുമാനിച്ച ഒന്നല്ലെന്നാണ് നാസയുടെ ഇൻസൈറ്റ് പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റര്‍ ബ്രൂസ് ബാൻട്രിറ്റ് പറയുന്നത്.

Advertising
Advertising

Full View

ഇൻസൈറ്റിന് ഏകദേശം 358 കിലോഗ്രാം ഭാരമുണ്ട്. സൗരോർജ്ജം ഉപയോഗിച്ചാണ് ഇന്‍സൈറ്റ് പ്രവർത്തിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിലൂടെയുളള ഇൻസൈറ്റിന്റെ യാത്രയെ വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

Tags:    

Similar News