പുതിയ ബഡ്ജറ്റ് ഫോണുമായി റിയല്‍മി ഇന്ത്യന്‍ വിപണിയിലേക്ക്
ആന്‍ഡ്രോയിഡ് 9.0 പൈ തന്നെയായിരിക്കും റിയല്‍മി A1ലുമുള്ള ഓ.എസ് എന്നാണ് റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ ബഡ്ജറ്റ് ഫോണുമായി ഓപ്പോ റിയല്‍മി. അടുത്ത വര്‍ഷത്തോടെ റിയല്‍മി A1 സ്മാര്‍ട്ട്‌ഫോണുമായി മാര്‍ക്കറ്റില്‍ പുതുവര്‍ഷം ആരംഭിക്കാനിരിക്കുകയാണ് കമ്പനിയെന്നാണ് ടെക്ക് ലോകത്ത് നിന്നുമുള്ള റിപ്പോര്‍ട്ട്. നിലവില്‍ റിയല്‍മിയുടെതായി പ്രചാരത്തിലുള്ള റിയല്‍മി U1 (11,999)നേക്കാള്‍ വിലക്കുറവിലായിരിക്കും റിയല്‍മി A1 ലഭ്യമാവുക. റിയല്‍മിയുടേതായി തന്നെ പുറത്തിറങ്ങിയിട്ടുള്ള റിയല്‍മി C1 (7,499) ആണ് നിലവില്‍ രാജ്യത്ത് ലഭ്യമായ വില കുറഞ്ഞ മോഡല്‍.
ഇതുവരെയായി നാല് റിയല്‍മി മോഡലുകളാണ് കമ്പനി ഇറക്കിയിട്ടുള്ളത്. റിയല്‍മി U1 (11,999), റിയല്‍മി 2(9,499), റിയല്‍മി 2 പ്രൊ (13,990), റിയല്‍മി C1 (7,999) എന്നിവയാണ് അവ. ഇതില്‍ പുതുതായി പുറത്തിറങ്ങാനിരിക്കുന്ന റിയല്‍മി A1 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും, U1 നോട് സാമ്യമുള്ളതാണ് മോഡലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുപ്രകാരം ഒക്ടാ-കോര്‍ മീഡിയാടെക് ഹീലിയോ P70 ന്റെ ചിപ്പായിരിക്കും A1ന് ഉണ്ടായിരിക്കുക. ഡ്യുവല്‍ റിയര്‍ ക്യാമറയോടെ, 2 ജി.ബി-3 ജി.ബി വേരിയന്റുകളായിട്ടായിരിക്കും ഫോണ്‍ ലഭ്യമാവുക. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള റിയല്‍മി ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള ആന്‍ഡ്രോയിഡ് 9.0 പൈ തന്നെയായിരിക്കും റിയല്‍മി A1ലുമുള്ള ഓ.എസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.