മുഖം കറുപ്പിച്ച് മെസഞ്ചര്‍

പരീക്ഷണാർഥം തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ഡാർക്ക് സ്ക്രീന്‍ ലഭ്യമാക്കിയിട്ടുള്ളത്

Update: 2019-01-02 15:19 GMT
Editor : Faisal C.K | Web Desk : Faisal C.K

ഫേസ്ബുക്കിന്റെ ജനപ്രിയ മെസേജിംഗ് ആപ്പായ ‘മെസ‍ഞ്ചർ’ വീണ്ടും മുഖം മിനുക്കാനൊരുങ്ങുന്നു. കഴിഞ്ഞ വർഷം മേയിൽ ചേർന്ന വാർഷിക യോഗത്തിനൊടുവിൽ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങൾ ഘട്ടം ഘട്ടമായി നടപ്പിൽ വരുത്തി കൊണ്ടിരിക്കുകയാണ് മെസഞ്ചർ. ഇതിന്റെ അടിസ്ഥാനത്തിൽ ചാറ്റ് സ്ക്രീൻ ഇരുണ്ട നിറത്തിൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍ മെസേജിംഗ് ആപ്പ്.

പരീക്ഷണാർഥം തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ഡാർക്ക് സ്ക്രീന്‍ ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ ഏതൊക്കെ രാജ്യങ്ങളിലാണ് അപ്ഡേഷൻ ലഭ്യമാവുന്നതെന്നും ഫേസ്ബുക്ക് വെളിപ്പെടുത്തിയിട്ടില്ല. വ്യാപകമായി പ്രചരിപ്പിക്കാൻ ഫേസ്ബുക്ക് ഇതുവരെ തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ ‘വർക്ക് ഇൻ പ്രോഗ്രസ്’ മുന്നറിയിപ്പോടെയാണ് നിലവിൽ സ്ക്രീൻ അവതരിപ്പിക്കുന്നത്.

Advertising
Advertising

ലഭ്യമായ വിവരമനുസരിച്ച് പൂർണ്ണമായും ഇരുണ്ട സ്ക്രീനിലുള്ള പുത്തൻ ഡിസെെനിൽ, ടെക്സ്റ്റുകളും ഓപ്ഷനുകളും മാത്രമാണ് വെള്ള നിറത്തിൽ കാണിക്കുന്നത്. അപ്ഡേഷൻ ലഭ്യമായ രാജ്യത്തള്ളവർക്ക് മെസഞ്ചറിലെ ‘മി’ സെക്ഷനിൽ ഇത് ലഭ്യമാവും. നേരത്തെ, ആപ്പിലെ ചാറ്റ്, വീഡിയോ കോൾ ഉൾപ്പടെയുള്ള സേവനങ്ങൾ കൂടുതൽ ലളിതവത്കരിച്ച് ഒക്ടോബറിൽ മെസഞ്ചർ നവീകരിച്ച വേർഷൻ അവതരിപ്പിച്ചിരുന്നു.

Tags:    

Writer - Faisal C.K

contributor

Editor - Faisal C.K

contributor

Web Desk - Faisal C.K

contributor

Similar News