വെറുതെ തട്ടികളിച്ച ‘ചിരട്ട’യല്ല ഇനി; ആമസോണ്‍ വരെ വില്‍പ്പന നടത്തുന്ന നാച്വറല്‍ ഷെല്‍ കപ്പ്!
നമ്മള്‍ വീട്ടില്‍ തേങ്ങ ചിരവി കഴിഞ്ഞാല്‍ അടുപ്പിലിടുകയും അല്ലെങ്കില്‍ അതിനുമപ്പുറം വീട്ടിലെ തവിയായും ഉപയോഗിക്കുന്ന ചിരട്ട ഇനി മുതല്‍ ഇന്റര്‍ നാഷണലാണ്. ഇനി ഓരോ തവണ വീട്ടുമുറ്റത്ത് വെറുതെ കിടക്കുമ്പോഴും നമ്മള്‍ ഇതിന്റെ മൂല്യം ഓര്‍ക്കുന്ന രൂപത്തിലാണ് ചിരട്ടയുടെ ആമസോണിലെ എന്‍ട്രി. 3000 രൂപ വിലയീടാക്കുന്ന ചിരട്ട ഇപ്പാേള്‍ 55 ശതമാനം ഡിസ്കൗണ്ടോടെ 1365 രൂപക്ക് ഇനി ആമസോണില്‍ സ്വന്തമാക്കാം.
‘നാച്വറല്‍ ഷെല്‍ കപ്പ്’ എന്ന പേരിലാണ് ആമസോണ്‍ ചിരട്ട വില്‍ക്കുന്നത്. നാലര ഔണ്‍സ് വലിപ്പമുള്ള ചിരട്ടക്ക് പൊട്ടലോ പോറലോ ഭാവിയിലുണ്ടാകാമെന്ന അറിയിപ്പോട് കൂടിയാണ് വില്‍പ്പന നടത്തുന്നത്. ‘ഹെഡ്റെഷ് ഇന്ത്യ’ എന്ന കമ്പനിയാണ് ചിരട്ട ആമസോണില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. യു.എസ്-യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന ചിരട്ട 10 തൊട്ട് 15 ദിവസങ്ങള്‍ കൊണ്ട് ഓര്‍ഡര്‍ ചെയ്യുന്ന ഇന്ത്യയിലെ ഉപഭോക്താക്കളുടെ കൈവശം ലഭിക്കും. നിരവധി പേരാണ് ഇതിനോടകം തന്നെ ചിരട്ട ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് റിവ്യൂകള്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഓര്‍ഡര്‍ ചെയ്ത ചിലര്‍ പരാതികളും സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആമസോണ്‍ വഴി ചിരട്ട ഓര്‍ഡര്‍ ചെയ്യേണ്ടവര്‍ക്കും കണ്ണ് തള്ളേണ്ടവര്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യാം.