ഒന്നല്ല,രണ്ട് ഭാഗവും മടക്കാം; ഷവോമിയുടെ മടക്കാവുന്ന ഫോണ്‍ ഇങ്ങനെ 

ഷവോമിയുടെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണിന്റെ ടീസര്‍ പുറത്ത്. 

Update: 2019-01-23 14:20 GMT

സാംസങിന്റെ മടക്കിവെക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതിന് മുമ്പെ തുടങ്ങിയതാണ് ഷവോമി മടക്കാവുന്ന ഫോണുമായി എത്തുന്നു എന്നത്. എന്നാലിതാ സംഭവം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അതും രണ്ട് ഭാഗവും മടക്കാവുന്ന ഫോണ്‍. അതാണ് ഷവോമി സ്പെഷ്യല്‍. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ടീസര്‍ പുറത്തുവന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ ‘മടക്കിഫോണ്‍’ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertising
Advertising

മടക്കാവുന്ന സ്മാര്‍ട്ട്ഫോണിന്‍റെ പണിപ്പുരയിലാണെന്ന് കമ്പനി പ്രസിഡന്റ് ലിന്‍ബിന്‍ തന്നെ വ്യക്തമാക്കുന്നു. മടക്കുമ്പോള്‍ ചെറിയ രീതിയില്‍ വീതി കൂടുതലുള്ള ഫോണായും അല്ലാത്തപ്പോള്‍ ട്ബാലറ്റ് പോലെയുമായിരിക്കും. എന്നാല്‍ ഫോണിനെക്കുറിച്ചോ അതിലുപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യകളെ സംബന്ധിച്ചോ കമ്പനി ഇപ്പോള്‍ ഒന്നും പറയുന്നില്ല. വൈകാതെ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

ഷവോമിയുടെ മുഖമുദ്രയായ വിലക്കുറവ് ഈ ഫോണിനും പ്രതീക്ഷിക്കാം. അതേസമയം സാംസങിന്റെ മടക്കാവുന്ന ഫോണ്‍ അടുത്ത് തന്നെ അവതരിപ്പിച്ചേക്കും. വാവേയ്, ലെനോവ എന്നിവരും മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2019 മടക്കിവെക്കാവുന്ന ഫോണുകളുടെ വര്‍ഷം കൂടിയാണെന്നാണ് ടെക് ലോകത്തെ സംസാരം.

Full View
Tags:    

Similar News