ഫെയ്സ്ബുക്കിനെതിരായ കേസ് മാര്‍ട്ടിന്‍ ലൂയിസ് പിന്‍വലിച്ചു

വ്യാജപരസ്യങ്ങള്‍ തടയാന്‍ ഒരു മാര്‍ഗം ഫെയ്സ്ബുക്ക് കൊണ്ട് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹം കേസ് പിന്‍വലിച്ചത്

Update: 2019-01-24 03:48 GMT

ഉപഭോക്തൃ പ്രചാരകനായ മാര്‍ട്ടിന്‍ ലൂയിസ് ഫെയ്സ്ബുക്കിനെതിരായ നിയമനടപടി ഉപേക്ഷിച്ചു. ഫെയ്സ്ബുക്ക് ഇദ്ദേഹത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് അനധികൃതമായി പരസ്യം ചെയ്തു എന്നതായിരുന്നു കേസ്.

മണിസേവിങ് എക്സ്പേര്‍ട്ട് സ്ഥാപകനാണ് മാര്‍ട്ടിന്‍ ലൂയിസ്. ഫെയ്സ്ബുക്കിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തി കൊണ്ട് തന്റെ പദവിക്ക് അപകീര്‍ത്തിപരമായ നാശനഷ്ടം ഉണ്ടായെന്നാണ് അദ്ദേഹം പറയുന്നത്. വ്യാജപരസ്യങ്ങള്‍ തടയാന്‍ ഒരു മാര്‍ഗം ഫെയ്സ്ബുക്ക് കൊണ്ട് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹം കേസ് പിന്‍വലിച്ചത്. ഇത് കൂടാതെ ‘സിറ്റിസന്‍ അഡ്‍വൈസ്’ എന്ന സ്ഥാപനത്തിന് മൂന്ന് മില്യന്‍ പൌണ്ട് സംഭാവന നല്‍കും എന്ന വ്യവസ്ഥയും ഇതിലുണ്ട്.

Advertising
Advertising

മേയ് മാസത്തിലാണ് ഈ പദ്ധതി നിലവില്‍ വരിക. ഓണ്‍ലൈന്‍ തട്ടിപ്പുകളെ തിരിച്ചറിയുന്നതിനും അവയില്‍ ഉള്‍പ്പെട്ട ഇരകളെ സഹായിക്കുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക. കൂടാതെ ഇത്തരത്തിലുള്ള പരസ്യങ്ങളെ തിരിച്ചറിയുന്നതിന് ആവശ്യമായ ടെക്നോളജി കണ്ടെത്തുന്നതിനും ഈ തുക ഉപയോഗിക്കും. മൂന്ന് വര്‍ഷത്തെ കാലാവധിയിലാണ് ഈ തുക ചെലവഴിക്കുക. 2.5മില്യന്‍ പൌണ്ട് പണമായി നല്‍കും. ബാക്കി തുക ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുക.

Tags:    

Similar News