പകുതിയോളം അക്കൗണ്ടുകള്‍ വ്യാജമെന്ന ആരോപണം തള്ളി ഫേസ്ബുക്ക്
തങ്ങളുടെ പ്ലാറ്റ്ഫോമിലുള്ള അക്കൗണ്ടുകളിൽ പകുതിയും വ്യാജമാണെന്ന റിപ്പോർട്ട് തള്ളി ഫേസ്‍ബുക്ക്. സോഷ്യൽ മീഡിയ ഭീമന്റേതായുള്ള അക്കൗണ്ടുകളിൽ ഒരു ബില്യണോളം വ്യാജമാണെന്നാണ് ഫേസ്‍ബുക്ക് സി.ഇ.ഒ സുക്കർബർഗിന്റെ ഹൊവാർഡ് യൂണിവേഴ്സിറ്റിയിലെ സഹചാരിയായിരുന്ന ആരോൺ ഗ്രീൻസ്പാൻ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണിതെന്ന് പറഞ്ഞ ഫേസ്‍ബുക്ക്, റിപ്പോർട്ട് കള്ളമാണെന്നും പറഞ്ഞു.
‘റിയാലിറ്റി ചെക്ക്’ എന്ന് പേരിട്ടിട്ടുള്ള 70 പേജോളം വരുന്ന റിപ്പോർട്ടിലാണ് ഫേസ്‍ബുക്കിനെതിരെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 2004 മുതൽ ഫേസ്‍ബുക്കിന് അതിന്റെ യൂസേഴ്സിന്റെ എണ്ണത്തിൽ ഇടിവ് സംഭവിക്കുകയുണ്ടായി. ഫെയ്സ്ബുക്കിന്റെ യഥാർത്ഥ ഉപജ്ഞാതാവ് താനാണെന്ന് പറഞ്ഞ ഗ്രീൻസ്പാൻ, പുറത്തു വിട്ടിട്ടില്ലാത്ത ഒരു സെറ്റിൽമെന്റിലൂടെ ഫേസ്‍ബുക്ക് ഇത് ഒതുക്കി തീർക്കുകയാണുണ്ടായതെന്നും പറയുകയുണ്ടായി.
എന്നാൽ ഗ്രീൻസ്പാന്റെ വാദങ്ങൾ തള്ളിയ ഫേസ്‍ബുക്ക്, ഒടുവിലായി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കമ്പനി എസ്റ്റിമേറ്റ് ചെയ്ത സെെറ്റിലെ ഫെയ്ക്ക് അക്കൗണ്ടുകളുടെ തോത് മൂന്ന് മുതൽ നാലു വരെ ശതമാനമാണെന്ന് വെളിപ്പെടുത്തുകയുണ്ടായിരുന്നു.