ഇതാണോ ചിത്രം; ഐഫോണിനെ ഒന്ന് ‘കൊട്ടി’ ഗൂഗിള്‍ പിക്‌സല്‍ 3
കഴിഞ്ഞ വര്‍ഷം എത്തിയ ഐഫോണിന്‍റെ മൂന്ന് മോഡലുകള്‍ക്കും കരുതിയത് പോലെ സ്വീകരണം ലഭിച്ചിരുന്നില്ല. ഇതിന് പിന്നെലായാണ് തങ്ങളുടെ പ്രത്യേകതകളെ ട്രോളി എതിര്‍ കമ്പനി തന്നെ എത്തുന്നത്.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിലെ മികച്ച സ്മാര്‍ട്ട്ഫോണുകള്‍ എന്നാണ് ഗൂഗിളിന്റെ പിക്‌സല്‍ 3യേയും ഐഫോണിന്റെ ടെന്‍ എസിനെയും വിശേഷിപ്പിക്കാറ്. വിപണി പിടിക്കാന്‍ വേണ്ടി ഇരുവരും മികച്ച പ്രത്യേകതകളുമായാണ് എത്തുന്നത് തന്നെ. ഇവര്‍ തമ്മിലെ മത്സരം ടെക് ലോകത്ത് കൗതുകമാണ് താനും. മികച്ച ക്യാമറയാണ് തങ്ങളുടേത് എന്ന അവകാശവാദം ഇരുവരും ഉന്നയിക്കാറുമുണ്ട്. ഇപ്പോഴിതാ ഐഫോണ്‍ ടെന്‍ എസിന്റെ ക്യാമറയെ(നൈറ്റ് സൈറ്റ്) 'ട്രോളി' പിക്‌സല്‍ 3യുടെ അണിയറക്കാര്‍ എത്തിയിരിക്കുന്നു.
Night Sight on Google Pixel3 -- pretty much speaks for itself 💥 #teampixel pic.twitter.com/ao0Yi2W2Sq
— marvin chow (@theREALmarvin) January 27, 2019
ഗൂഗിള്‍ ഗ്ലോബല്‍ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് മാര്‍വിന്‍ ചോയാണ് പിക്സല്‍ 3യിലും ഐഫോണിലും എടുത്ത ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്.ആപ്പിള്‍ മോഡലിന്റെ പേര് എടുത്ത് പറയുന്നില്ലെങ്കിലും ചോ ഉപയോഗിച്ചിരിക്കുന്നത് ഫോണ്‍ എക്‌സ് എന്നാണ്(ഇത് ഐഫോണിന്‍റെ ടെന്‍ എസ് ആണെന്ന് വ്യക്തം). രാത്രിയില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്ന ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്. പിക്‌സല്‍ 3യിലെ ചിത്രത്തിന് നല്ല വ്യക്തതയുണ്ട്. എന്നാല്‍ ടെന്‍ എസില്‍ ചിത്രത്തിന് ഇരുണ്ട അവസ്ഥയാണ്. ഐഫോണിനെക്കാളും തങ്ങളുടെ ക്യാമറക്കാണ് (പ്രത്യേകിച്ച് നൈറ്റ് സൈറ്റിന്) മികച്ച വ്യക്തതയും നിലവാരവും എന്ന് അവകാശപ്പെടുകയാണ് ഈ ചിത്രത്തിലൂടെ.
ഐഫോണിനെ അപേക്ഷിച്ച് പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ നൈറ്റ് സൈറ്റിന് മികച്ച അഭിപ്രായമാണ് ഈ ഫോണിന്റെ വിമര്‍ശകരില്‍ നിന്ന് പോലും ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം എത്തിയ ഐഫോണിന്‍റെ മൂന്ന് മോഡലുകള്‍ക്കും കരുതിയത് പോലെ സ്വീകരണം ലഭിച്ചിരുന്നില്ല. ഇതിന് പിന്നെലായാണ് തങ്ങളുടെ പ്രത്യേകതകളെ ട്രോളി എതിര്‍ കമ്പനി എത്തുന്നത്.