കേട്ടതിനും അപ്പുറം പ്രത്യേകതകളുണ്ടോ? സാംസങിന്റെ എം പരമ്പരയിലെ ഫോണുകള്‍ പുറത്തിറക്കി
കുറച്ച് മാസങ്ങളായി ടെക് ലോകത്തെ സംസാരം സാംസങ് പുറത്തിറക്കാന്‍ പോകുന്ന എം പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ചായിരുന്നു.
കുറച്ച് മാസങ്ങളായി ടെക് ലോകത്തെ ചര്‍ച്ച സാംസങ് പുറത്തിറക്കാന്‍ പോകുന്ന എം പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ചായിരുന്നു. എം10, എം20 എന്നീ മോഡലുകളായിരുന്നു അവ. നേരത്തെ അറിയിച്ചിരുന്നത് പോലെ രണ്ട് മോഡലുകളും ഇന്ത്യയില്‍ അവതരിച്ചു. പുറത്തുവരുന്ന ആദ്യ റിവ്യൂകള്‍ പ്രകാരം രണ്ട് മോഡലുകള്‍ക്കും ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലെയാണ് ഉള്ളത്. പുറമെ ഇരട്ട പിന്‍ ക്യാമറയും. 5,000 എം.എ.എച്ച് ബാറ്ററിയാണ്(എം20) വലിയ പ്രത്യേകത. ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ പൈ ഇല്ല എന്നതാണ് പോരായ്മ.
എന്നിരുന്നാലും ആന്‍ഡ്രോയിഡ് 8.1 ഒറിയോയില്‍ സാംസങിന്റെ പുതിയ കസ്റ്റം സ്‌കിന്‍ പിന്തുണയുണ്ട്. ആമസേണ്‍, നെറ്റ്ഫ്ളിക്സ് പ്രൈം വിഡിയോ എച്ച്ഡി മികവോടെ കാണുന്നതിനുള്ള സൗകര്യവുമുണ്ടാവും. എം10ന് 7,990 രൂപയും(2ജിബി റാം+16 ജിബി സ്റ്റോറേജ്) എം20ക്ക് 10,990 രൂപയും(3ജിബി റാം+32 ജിബി സ്റ്റോറേജ്)മാണ് വില. രണ്ടിനും വേറെ വാരിയന്‍റുകളുണ്ട്. അതിനാല്‍ തന്നെ റാമും സ്റ്റോറേജും കൂടുന്നതിനനുസരിച്ച് വിലയില്‍ മാറ്റം വരും. ഫെബ്രുവരി അഞ്ച് മുതല്‍ ആമസോണിലൂടെയും സാംസങ് ഇന്ത്യ ഇ-സ്റ്റോറിലൂടെയും സ്വന്തമാക്കാം. കറുപ്പ്, ഓഷ്യന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് മോഡല്‍ എത്തുന്നത്. ജിയോ 4ജി കണക്ഷനോടുവാങ്ങുന്നവര്‍ക്ക് പ്രത്യേക ഡാറ്റ പാക്ക് ജിയോ വാഗ്ദാനം ചെയ്യുന്നു.
എം10ന്റെ പ്രത്യേകതകള്‍:
6.2 ഇഞ്ച് എച്ച് ഡി പ്ലസ്(720*1520) ഡിസ്പ്ലെ, 19:9 ആസ്‌പെക്ട് റേഷ്യോ, സാംസങിന്റെ എക്‌സൈനോസ് 7870 പ്രൊസസര്‍, 13 എംപി പ്രൈമറി സെന്‍സര്‍(അപേര്‍ച്ചര്‍, f/1.9) 5 എം.പി സെക്കന്‍ഡറി സെന്‍സര്‍, 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ, എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം, യുഎസ്ബി ടൈപ് സി കണക്റ്റിവിറ്റി, 3,400 എം.എ.എച്ച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിങ്
എം20പ്രത്യേകതകള്‍( എം10ല്‍ നിന്നും വ്യത്യസ്തമായത് മാത്രം)
6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ്(1080*2340 പിക്‌സല്‍),19.5:9 ആസ്‌പെക്ട് റേഷ്യോ, എക്‌സൈനോസ് 7904 പ്രൊസസര്‍, എട്ട് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക്, 5,000 എം.എ.എച്ച് ബാറ്ററി.
വീഡിയോ കടപ്പാട്, എന്‍ഡിടിവി ഗാഡ്ജെറ്റ് 360