വണ്‍പ്ലസിന്റെ ഓക്‌സിജന്‍ ഒഎസിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കൂ.. വിജയികള്‍ക്ക് സമ്മാനവും 

വണ്‍പ്ലസിന്റെ കസ്റ്റമൈസ്ഡ് ആന്‍ഡ്രോയിഡ് മൊബൈല്‍ വേര്‍ഷനായ ഓക്‌സിജന്‍ ഒഎസിന്റെ അടുത്ത അപ്ഡേഷനിലേക്ക് നിര്‍ദ്ദേശങ്ങള്‍ തേടുന്നു.

Update: 2019-02-05 06:57 GMT

വണ്‍പ്ലസിന്റെ കസ്റ്റമൈസ്ഡ് ആന്‍ഡ്രോയിഡ് മൊബൈല്‍ വേര്‍ഷനായ ഓക്‌സിജന്‍ ഒഎസിന്റെ അടുത്ത അപ്ഡേഷനിലേക്ക് നിര്‍ദ്ദേശങ്ങള്‍ തേടുന്നു. പുതിയ അപ്‌ഡേഷനിലേക്ക് വേണ്ട ഫീച്ചറുകള്‍ ആരാധകര്‍ക്ക് പങ്കുവെക്കാനുള്ള അവസരംകൂടിയാണ് കമ്പനി നല്‍കുന്നത്. മികച്ച നിര്‍ദ്ദേശം സമര്‍പ്പിക്കുന്നവര്‍ക്ക് ആ പ്രത്യേകതയടങ്ങിയ സ്മാര്‍ട്ട്ഫോണും പുറമെ അത് അവതരിപ്പിക്കുന്ന ചടങ്ങിലേക്ക് വിമാനടിക്കറ്റ് ഉള്‍പ്പെടെ ക്ഷണവുമാണ് വണ്‍പ്ലസ് വാഗ്ദാനം ചെയ്യുന്നത്.

Advertising
Advertising

സ്മാര്‍ട്ട്ഫോണ്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാദിവസവും നിരവധി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ആശയവുമായി എത്തുന്നതെന്ന് വണ്‍പ്ലസ് വ്യക്തമാക്കുന്നു. ഫെബ്രുവരി 22 മുമ്പ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പങ്കെടുക്കേണ്ടത്. കമ്പനി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. പിഎം ചാലഞ്ച് (#PMChallenge) എന്ന ഹാഷ്ടാഗും ഇതിനായി കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

വണ്‍പ്ലസിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാണ് പുതിയ നീക്കമെന്നാണ് പറയപ്പെടുന്നത്. കമ്പനിയുടെ ഒ.എസില്‍ ചില പോരായ്മകള്‍ ഉണ്ടായെന്ന് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ പങ്കുവെച്ചിരുന്നു. ബാറ്ററിയിലായരുന്നു കാര്യമായ പ്രശ്‌നങ്ങള്‍. ഓഡിയോ ക്വാളിറ്റിയിലും ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

Tags:    

Similar News