വരുന്നു... ഇന്ത്യയില്‍ ആദ്യമായി റോബോ പൊലീസ്, കേരള

സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടായിരിക്കുമിത്

Update: 2019-02-19 15:12 GMT

പൊലീസ് സേവനങ്ങൾക്ക് റോബോട്ട് സംവിധാനം ഉപയോഗപ്പെടുത്തി ചിരത്രം സൃഷ്ടിക്കാനൊരുങ്ങി കേരളാ പൊലീസ്. പദ്ധതി നടപ്പിലാകുന്നതോടെ പൊലീസിൽ റോബോട്ടിനെ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേനയായി മാറും കേരളാ പൊലീസ്. കൂടാതെ, ഇക്കാര്യത്തിൽ ലോകത്തേ തന്നെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

പൊലീസ് ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ റോബോട്ട്‌ സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്.

Full View

സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുവാനും അവരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുകയും മാർഗനിർദ്ദേശങ്ങൾ നൽകാനും റോബട്ടിലൂടെ സാധിക്കും. ഒരു തവണയെത്തിയവരെ ഓർത്തുവയ്ക്കാനും ഈ റോബോട്ടിന‌ു ശേഷിയുണ്ടാകും.

കേരള പോലീസ് സൈബർ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ് KP -BOT എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.

Tags:    

Similar News