സാംസങിന്റെ ആദ്യ 5ജി ഫോണ്‍ വരുന്നു
2020ഓടു കൂടി രാജ്യാന്തര വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ് ഗ്യാലക്സി എസ്10 5ജി.
ലോകത്തിലെ മികച്ച ഹാര്‍ഡ് വെയര്‍ നിര്‍മാതാക്കളായ സാംസങിന്റെ ആദ്യ 5ജി ഫോണ്‍ വരുന്നു, ഗ്യാലക്സി എസ്10 5ജി. അമേരിക്കന്‍ വിപണിയിലാകും ഫോണ്‍ ആദ്യമായി എത്തുക. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ രംഗത്ത് സാസംങിന്റെ പത്താം വാര്‍ഷികത്തിലാണ് 5ജി എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
1.9 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസസര്‍ ഉള്ള ഫോണിന്‍റെ റാം ശേഷി 8ജിബിയാണ്. 256 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 6.7 ഇഞ്ചാണ് ഫുള്‍ ഡിസ്പ്ലേയുടെ വലിപ്പം. ഇന്‍ഫിനിറ്റി ഒ ഡിസ്പ്ലേയാണ് സ്ക്രീന്‍. 4,500 എം.എ.എച്ചാണ് ബാറ്ററി ശേഷി. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമുണ്ട്. പിന്നില്‍ നാല് ക്യാമറകളാണ് ഉള്ളത്.
ലോകത്തിലെ മുന്‍നിര മൊബൈല്‍ നിര്‍മാതാക്കളില്‍ നിന്നും ആദ്യമായി എത്തുന്ന 5ജി ഫോണിന്‍റെ വില സംബന്ധിച്ച് ഇപ്പോഴും സൂചനകള്‍ ഇല്ല. എന്നാല്‍ ഏപ്രിലോടെ അമേരിക്കന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. 2020ഓടു കൂടി രാജ്യാന്തര വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ് ഗ്യാലക്സി എസ്10 5ജി.