നോക്കിയ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഒരു മോഡലും കൂടി ഇന്ത്യയിലേക്ക്
6ജിബി റാം+ 64 ജിബി സ്റ്റോറേജ്മുള്ള വാരിയന്റാണ് ഇന്ത്യയില്‍ പുതുതായി പുറത്തിറക്കിയത്.
നോക്കിയയുടെ 6.1 പ്ലസ് മോഡലിന്റെ ശേഷി കൂടിയ വാരിയന്റ് ഇന്ത്യയില്‍ പുറത്തിറക്കി. 6ജിബി റാം+64 ജിബി സ്റ്റോറേജ്മുള്ള വാരിയന്റാണ് ഇന്ത്യയില്‍ പുതുതായി പുറത്തിറക്കിയത്. 18,499 രൂപയാണ് വില. മൂന്ന് കളറുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്. ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് വൈറ്റ്, ഗ്ലോസ് മിഡ്‌നൈറ്റ് ബ്ലൂ എന്നിങ്ങനെയാണ് നിറങ്ങള്‍. നേരത്തെ 4ജിബി വാരിയന്റായിരുന്നു ഇന്ത്യയില്‍ എത്തിച്ചിരുന്നത്. മൈക്രോ എസ്.ഡി കാര്‍ഡ് വഴി 400 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാം.
നോക്കിയയുടെ വെബ്‌സ്‌റ്റോര്‍ വഴിയാണ് ആദ്യഘട്ടത്തില്‍ വില്‍പ്പന. മാര്‍ച്ച് ഒന്ന് മുതല്‍ വിപണികളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റന്‍ഡ് ക്യാഷ് ബാക്കും എക്‌സ്ട്രാ ഡാറ്റയും നല്‍കുന്നുണ്ട്. 5.8 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലെ(നോച്ച്), അഡ്രിനോ 509 ജെ.പി.യു പിന്തുണയുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസര്‍, 3,060 എം.എ.എച്ച് ബാറ്ററി, ഇരട്ട പിന്‍ക്യാമറ(16എംപി പ്രൈമറി ലെന്‍സും 5എംപി സെക്കന്‍ഡറി ലെന്‍സും) 16 എംപിയുടെ സെല്‍ഫി ക്യാമറ.
ഒ.എസ് ഒറിയോ ആണെങ്കിലും പൈ അപ്‌ഡേഷന്‍ ഈ മോഡലുകള്‍ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്. 4ജിബി മോഡലിന് 14,999 ആണ്. ഇറങ്ങിയ സമയത്ത് 15,999 രൂപയായിരുന്നു.