പ്രൊസസര്‍ മാറും; റിയല്‍മി 3 മാര്‍ച്ച് നാലിന്
റിയല്‍മി 2വിനും പ്രോക്കും ശേഷം ഒപ്പോയുടെ സബ് ബ്രാന്‍ഡായ റിയല്‍മി തങ്ങളുടെ പുതിയ മോഡല്‍ പുറത്തിറക്കുന്നു.
റിയല്‍മി 2വിനും പ്രോക്കും ശേഷം ഒപ്പോയുടെ സബ് ബ്രാന്‍ഡായ റിയല്‍മി തങ്ങളുടെ പുതിയ മോഡല്‍ പുറത്തിറക്കുന്നു. റിയല്‍മി 3 എന്നാണ് മോഡലിന്റെ പേര്. മാര്‍ച്ച് നാലിന് മോഡല്‍ അവതരിപ്പിക്കും. ഡല്‍ഹിയിലാണ് ചടങ്ങുകള്‍. പ്രൊസസറിലെ മാറ്റമാവും ഈ ഫോണിനെ ശ്രദ്ധേയമാക്കുക. റിയല്‍മി 2 ക്വാല്‍കോം ആണെങ്കില്‍ 3യില്‍ മിഡിയ ടെക് ഹീലിയോ പി70 ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
Look at the sky, the stars are unwrapping something celestial. Witness the launch of #realme3 #PowerYourStyle live on 4th March on our official handles and be a part of the cosmic event. Find out more at https://t.co/HrgDJTZcxv pic.twitter.com/gG0l0ZnBm1
— Realme (@realmemobiles) February 22, 2019
ഫോണിനെക്കുറിച്ചും അതിലടങ്ങിയ പ്രത്യേകതകളെക്കുറിച്ചും റിയല്‍മി ഇപ്പോള്‍ ഒന്നും പറയുന്നില്ല. ഇരട്ട ക്യാമറയാവും ഈ മോഡലിനും ഉണ്ടാവുക. 2വിലേത് പോലെ ബാക്കില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ടാവും. ഡയമണ്ട് ലുക്കിലായിരിക്കും ബാക്ക്‌ബോഡി. കഴിഞ്ഞ ഓഗസ്റ്റിലാണ് റിയല്‍മി2 പുറത്തിറങ്ങിയത്. 9,599 രൂപയായിരുന്നു വില. റിയല്‍മി 3യില്‍ ഇരട്ട ക്യാമറയാണെങ്കിലും 48 മെഗാപിക്‌സലായിരിക്കും. പ്രത്യേകിച്ച് ഷവോമി 48 മെഗാപിക്‌സല്‍ ക്യാമറയുമായി വിപണിയില്‍ നിലനില്‍ക്കെ.
റിയല്‍മി 2പ്രോക്ക് സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറായിരുന്നു. ഇതില്‍ നിന്നും 30 ശതമാനം വേഗത ഹിലിയോ പ്രൊസസറിനുണ്ടെന്നും അതിനാലാണ് പ്രൊസസറില്‍ മാറ്റം വരുത്തുന്നതെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്. റിയല്‍മിയുടെ തന്നെ യുവണ്‍(U1) എന്ന മോഡലിനും ഹീലിയോ പ്രൊസസറായിരുന്നു. പതിനായിരത്തിനും താഴെയായിരിക്കും റിയല്‍മി 3യുടെ വിലയും.