മറന്നിട്ടില്ലല്ലോ അല്‍ക്കാട്ടെലിനെ; മൂന്ന് സ്മാര്‍ട്ട്‌ഫോണുകളുമായി വീണ്ടും
പക്ഷേ പുതിയ വരവിലും കമ്പനി നിരാശപ്പെടുത്തുകയാണ്. വലിയ ഫീച്ചറുകളൊന്നും കമ്പനി നല്‍കുന്നില്ല.
ചൈനീസ് ബ്രാന്‍ഡുകള്‍ അടക്കിഭരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അധികമൊന്നും ചലനം സൃഷ്ടിക്കാന്‍ നോക്കിയയുടെ കീഴിലുള്ള ഫ്രാന്‍സ് കേന്ദ്രമായ അല്‍ക്കാട്ടെലിന് കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തിനിടയ്ക്ക് കമ്പനിയുടെ പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ച് കേള്‍വി പോലുമില്ലായിരുന്നു. ഇപ്പോഴിതാ സ്മാര്‍ട്ട്‌ഫോണുമായി രംഗത്ത് എത്തിയിരിക്കുന്നു. ഒന്നെല്ല, മൂന്ന് മോഡലുകളാണ് അല്‍കാട്ടെല്‍ പുതുതായി പുറത്തിറക്കാന്‍ പോകുന്നത്.
ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മൂന്ന് മോഡലുകളെയും പരിചയപ്പെടുത്തിയത്. അല്‍കാട്ടെല്‍ 1എസ്, അല്‍കാട്ടെല്‍ 3എല്‍, അല്‍കാട്ടെല്‍ 3 എന്നിങ്ങനെയാണ് മോഡലുകള്‍. പക്ഷേ പുതിയ വരവിലും കമ്പനി നിരാശപ്പെടുത്തുകയാണ്. വലിയ ഫീച്ചറുകളൊന്നും കമ്പനി നല്‍കുന്നില്ല. രണ്ടിലും മൂന്നിലും നില്‍ക്കുന്നു റാം ശേഷി. മിഡ് റേഞ്ചിലുള്ള ഫോണുകളായതിനാല്‍ തന്നെ പതിനായിരത്തിനും താഴെയായിരിക്കും വില.
അല്‍കാട്ടെല്‍ 1എസ്
ചൈനീസ് ചിപ്‌സെറ്റ് നിര്‍മ്മാതാക്കളായ സ്‌പ്രെഡ്ട്രമിന്റെ എസ്‌സി 9863 ആണ് പ്രൊസസര്‍. 3ജിബി റാം 32 ജിബി സ്റ്റോറേജ്, 5.5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3,060 എം.എ.എച്ച് ബാറ്ററി, ഡ്യുവല്‍ ക്യാമറ(13+2 എം.പി) 5 എം.പി സെല്‍ഫി ക്യാമറ, ആര്‍ട്ടിഫിഷ്യല്‍ ബൊക്കെ ഇഫക്ട്, എ.ഐ സീന്‍ ഡിറ്റക്ഷന്‍ , ബ്ലാക്ക്, ബ്ലൂ, റോസ്, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യം
അല്‍കാട്ടെല്‍ 3എല്‍
സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2ജിബി റാം(2019ല്‍ 2ജിബി റാം എന്ന പരീക്ഷണം വിജയിക്കുമോ എന്ന് കണ്ടറിയണം) 8എംപി സെല്‍ഫി ക്യാമറ, ഡ്യുവല്‍ ക്യാമറ(13എംപി+ 5 എംപി), 5.5 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലെ(വാട്ടര്‍ ഡ്രോപ് നോച്), ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍. അല്‍കാട്ടെല്‍ 1എസിനെക്കാളും ഡിസ്‌പ്ലെയില്‍ ആകര്‍ഷണുമണ്ട്.
അല്‍കാട്ടല്‍ 3
5.5 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലെ(വാട്ടര്‍ ഡ്രോപ് നോച്),സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 3ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്(128 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം), ഡ്യുവല്‍ ക്യാമറ(13എംപി+5 എംപി), എട്ട് എംപിയുടെ സെല്‍ഫി ക്യാമറ. ആന്‍ഡ്രോയിഡ് ഒറിയോ, 3500 എം.എ.എച്ച് ബാറ്ററി. ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍