വരാനിരിക്കുന്നത് വന്‍ മാറ്റങ്ങള്‍; വിന്‍ഡോസിന്‍റെ പുതിയ പതിപ്പ് ഉടന്‍

മൈക്രോസോഫ്റ്റിന്‍റെ 'ബിൽഡ് 2021' ചടങ്ങിലായിരുന്നു പുത്തൻ പതിപ്പ് സംബന്ധിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒയുടെ പ്രഖ്യാപനം. ഓപ്പറേറ്റിങ് സിസ്റ്റം അടിമുടി മാറുമെന്നാണ് ടെക് ലോകത്തു നിന്നുള്ള വാർത്തകൾ

Update: 2021-05-27 02:13 GMT

വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പുതിയ പതിപ്പ് വൻമാറ്റങ്ങളോടെ ഉടൻ പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്‍റെ 'ബിൽഡ് 2021' ചടങ്ങിലായിരുന്നു പുത്തൻ പതിപ്പ് സംബന്ധിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒയുടെ പ്രഖ്യാപനം. ഓപ്പറേറ്റിങ് സിസ്റ്റം അടിമുടി മാറുമെന്നാണ് ടെക് ലോകത്തു നിന്നുള്ള വാർത്തകൾ. വലിയ മാറ്റങ്ങളോടെ പുറത്തിറങ്ങാൻ വിന്‍ഡോസിന്‍റെ പുതിയ പതിപ്പ് അണിയറയിൽ ഒരുങ്ങുന്നതായി മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയാണ് വെളിപ്പെടുത്തിയത്.

വിൻഡോസ് ഡെവലപ്പർമാർക്കും ക്രിയേറ്റർമാർക്കും പുതിയ അവസരങ്ങളും വരുമാന മാർഗങ്ങളും തുറക്കുന്നതാകും പുതിയ പതിപ്പെന്ന് നാദെല്ല പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ പതിപ്പാണ് താൻ ഉപയോഗിക്കുന്നതെന്നും മികച്ച അനുഭവമാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

വിൻഡോസിൽ കഴിഞ്ഞ പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റങ്ങൾക്കായി കാത്തിരിക്കണമെന്നാണ് പ്രഖ്യാപനം. എന്നാല്‍ പുതിയ മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താൻ മൈക്രോസോഫ്റ്റ് സി.ഇ.ഒ തയാറായില്ല. 2015ൽ വിൻഡോസ്​ 10 ന്‍റെ ലോഞ്ചോടെ ആയിരുന്നു അതുവരെയുണ്ടായിരുന്ന ഡിസൈൻ സമവാക്യങ്ങളെ മുഴുവൻ മാറ്റിയെറിഞ്ഞ്​ മൈക്രോസോഫ്​റ്റ് പുതിയ രൂപത്തിലും ഭാവത്തിലും വിൻഡോസിനെ അവതരിപ്പിച്ചത്.

പുത്തൻ പതിപ്പിൽ അതിലും വലിയ മാറ്റങ്ങളുമായാണ് വിൻഡോസ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ പതിപ്പ് ഇറങ്ങും. ഫയൽ എക്‌സ്‌പ്ലോറർ, സ്റ്റാർട്ട് മെനു മുതൽ ആക്ഷൻ സെന്‍ററിലടക്കം വലിയ ഡിസൈൻ വ്യത്യാസങ്ങളുമുണ്ടായേക്കും.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News