നന്ദി ഫെഡറര്‍, അവളാ നിമിഷം ഒരിക്കലും മറക്കില്ല   

കളത്തില്‍ മാത്രമല്ല തന്റെ ആരാധകരെയും ഫെഡറര്‍ നിരാശരാക്കാറില്ല. അതിന് ഗ്രൗണ്ടിലായാലും പുറത്തായാലും. 

Update: 2018-07-03 14:47 GMT

പ്രായം തളര്‍ത്താത്ത പോരാളി അതാണ്, ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. കളത്തില്‍ മാത്രമല്ല തന്റെ ആരാധകരെയും ഫെഡറര്‍ നിരാശരാക്കാറില്ല. അതിന് ഗ്രൗണ്ടിലായാലും പുറത്തായാലും. ഇന്നലെ വിംബിള്‍ടണ്‍ ടൂര്‍ണമെന്റില്‍ അത്തരമൊരു കാഴ്ച കണ്ടു. മത്സര ശേഷം സ്റ്റേഡിയത്തിലെ ഒരു കുഞ്ഞ് ആരാധിക ബാനറിലൂടെ ചോദിക്കുന്നു, താങ്കളുടെ ആ ഹെഡ്ബാന്റ് തരുമോ എന്ന്, ഫെഡറര്‍ സ്റ്റേഡിയത്തിലെ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയാണ് ഇൌ ആരാധിക ബാനറുമായി ഫെഡറര്‍ക്ക് മുന്നിലെത്തിയത്.

ഒപ്പിട്ട ശേഷം ബാനറിലേക്ക് നോക്കിയ ഫെഡറര്‍, തന്റെ ബാഗ് തുറന്ന് ഹെഡ്ബാന്റ് നല്‍കുകയും ചെയ്തു. മത്സര ശേഷം കുട്ടിയുടെ അച്ഛന്‍ നന്ദി രേഖപ്പെടുത്തി ട്വിറ്ററില്‍ അതിന്റെ വീഡിയോയും പങ്കുവെച്ചു. അവളൊരു മുഴുത്ത ഫെഡറര്‍ ഫാനാണ്. നന്ദി ഫെഡറര്‍, ജീവിതത്തിലൊരിക്കലും ആവള്‍ ഈ നിമിഷം മറക്കില്ല എന്നായിരുന്നു അച്ഛന്‍ അഭിജീത് ജോഷിയുടെ ട്വീറ്റ്.

Advertising
Advertising

Full View

വിംബിള്‍ടണിന്റെ ഔദ്യോഗിക പേജില്‍ അപ്ലോഡ് ചെയ്ത വീഡിയോയാണ് അച്ഛനും ഷെയര്‍ ചെയ്തത്. നിരവധി പേരാണ് ഇൌ വീഡിയോ ഷെയര്‍ ചെയ്തത്. സെര്‍ബിയയുടെ ഡുസാന്‍ ലജോവിക്കിനെ പരാജയപ്പെടുത്തി വിംബിള്‍ടണില്‍ ഫെഡറര്‍ തുടക്കമിട്ടിരിക്കുകയാണ്.

Tags:    

Similar News