“എനിക്ക് മാത്രം എന്തിനിത്ര പരിശോധന?” ഉത്തേജക മരുന്ന് പരിശോധനയില്‍ വിവേചനമെന്ന് സെറീന വില്യംസ്

ടെന്നീസിലെ വിവേചനത്തിനെതിരെ സെറീന വില്യംസ്.

Update: 2018-07-26 05:14 GMT

ടെന്നീസിലെ വിവേചനത്തിനെതിരെ സെറീന വില്യംസ്. മറ്റ് താരങ്ങളേക്കാള്‍ കൂടുതല്‍ തന്നെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയയാക്കുന്നു എന്നാണ് സെറീനയുടെ പരാതി. ട്വിറ്ററിലാണ് സെറീന പ്രതിഷേധം അറിയിച്ചത്.

"എന്നെ കൂടുതല്‍ തവണ പരിശോധനക്ക് വിധേയമാക്കുന്നു. മറ്റ് താരങ്ങളേക്കാള്‍ കൂടുതല്‍ തവണ ഞാനാണ് പരിശോധനയ്ക്ക് വിധേയമായത്. ഇത് വിവേചനമല്ലേ? എനിക്ക് അങ്ങനെയാണ് തോന്നുന്നത്. സ്‌പോര്‍ട്‌സിനെ ശുദ്ധീകരിക്കാനുള്ള എന്ത് നടപടിയുമായും സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്", സെറീന വ്യക്തമാക്കി.

വിംബിള്‍ഡണിനോട് അനുബന്ധിച്ച് നടന്ന ടെസ്റ്റിനെതിരെയും സെറീന പ്രതിഷേധം അറിയിച്ചിരുന്നു. പരിശോധന എല്ലാവര്‍ക്കും ബാധകമാക്കണമെന്നാണ് സെറീന പറഞ്ഞത്.

Tags:    

Similar News