ആസ്ത്രേലിയന്‍ ഓപ്പണ്‍; ഫെഡ്, നദാല്‍, ഷറപ്പോവ ഉള്‍പ്പടെയുള്ള  പ്രമുഖര്‍ക്ക് വിജയത്തുടക്കം

ബ്രിട്ടന്റെ സൂപ്പര്‍ താരം ആന്‍ഡി മറെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി

Update: 2019-01-14 13:51 GMT
Advertising

ആസ്ത്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ, പ്രമുഖ താരങ്ങള്‍ക്ക് വിജയത്തുടക്കം. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, മരിയ ഷറപ്പോവ, ഏങ്കലിക് കെര്‍ബര്‍, കരോലിന്‍ വോസ്നിയാകി, എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു.

അതേസമയം ബ്രിട്ടന്റെ ആന്‍ഡി മറെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗുറ്റിനോട് 5 സെറ്റ് നീണ്ട പോരാട്ടത്തിലാണ് മറെ തോറ്റത്. ഉടുപ്പിലെ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ആസ്ത്രേലിയന്‍ ഓപ്പണിന് ശേഷം വിരമിക്കുമെന്ന് മറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു,

ഇന്ത്യയുടെ പ്രജ്നേഷ് ഗുണേശ്വരന്‍ അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയാട് പരാജയപ്പെട്ട് ആദ്യ റൌണ്ടില്‍ പുറത്തായി. 7-6, 6-3, 6-3 ന് എന്ന സെറ്റിനാണ് ആണ് പ്രജ്നേഷ് പരാജയപ്പെട്ടത്.

Full View
Tags:    

Similar News