ഡേവിസ് കപ്പ് സ്പെയിനിലേക്ക്

ഡേവിസ് കപ്പില്‍ നദാലിന്റെ തുടര്‍ച്ചയായ മുപ്പത്തിയൊന്നാം വിജയമാണ് ഇത്

Update: 2019-11-25 10:23 GMT
Advertising

ഡേവിസ് കപ്പ് ടെന്നീസ് കിരീടം സ്പെയ്നിന്. ഫൈനലില്‍ കാനഡയെ 2 - 0ന് തോല്‍പ്പിച്ചു. ആദ്യ രണ്ട് സിംഗിള്‍സുകളിലും വിജയിച്ചതോടെയാണ് ചരിത്രത്തിലെ ആറാം ഡേവിസ് കപ്പ് കിരീടം സ്പെയ്ന്‍ സ്വന്തമാക്കിയത്.

ആദ്യ സിംഗിള്‍സില്‍ ബാറ്റിസ്റ്റ ആഗട്ട്, ഫെലിക്സ് ആഗറിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചു. രണ്ടാം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നാദാല്‍, ഡെനിസ് ഷപൊവലൊവിനേയും പരാജയപ്പെടുത്തി.

ഡേവിസ് കപ്പില്‍ നദാലിന്റെ തുടര്‍ച്ചയായ മുപ്പത്തിയൊന്നാം വിജയമാണ് ഇത്. 2011ന് ശേഷം ഇത് ആദ്യമായാണ് സ്പെയ്‍ന്‍ ഡേവിസ് കപ്പ് നേടുന്നത്. കാനഡയുടെ ആദ്യ ഫൈനലായിരുന്നു ഇത്.

Tags:    

Similar News