വടകര മാഹി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
സംഭവത്തിൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്
Update: 2025-05-31 15:39 GMT
വടകര: വടകര കന്നിനടയിൽ മാഹി കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവള്ളൂർ കന്നിനട സ്വദേശിമുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വലയോടെ കനാലിലേക്ക് വീഴുകയായിരുന്നു.നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് കണ്ടെത്തിയത്.
ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞു 2 മണിയോടെയാണ് ഫയർഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌കൂബസംഘം എത്താൻ വീണ്ടും വൈകിയാണെന്നും നാട്ടുകാരുടെ പരാതി. സംഭവത്തിൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.