കുമ്മനത്തിന്  വോട്ട് തേടി നിര്‍മല സീതാരാമന്‍റെ റോഡ് ഷോ

തിരുവനന്തപുരം മണ്ഡലത്തിന്റെ തീരദേശമേഖലകളിലൂടെ തിരുവനന്തപുരം എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വോട്ട്  അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ റോഡ് ഷോ നടത്തി.

Update: 2019-04-16 06:47 GMT

തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ റോഡ് ഷോ. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നിര്‍മലാ സീതാരാമന്‍ ആറ്റിങ്ങലിലെ പൊതുയോഗത്തിനു ശേഷമാണ് റോഡ് ഷോയില്‍ പങ്കെടുത്തത്.

Full View

തീരദേശ മേഖലയായ പൂന്തുറയില്‍ നിന്നാരംഭിച്ച് പോഴിയൂരു വരെ നടത്തിയ റോഡ് ഷോയില്‍ കുമ്മനം രാജശേഖരനൊപ്പമാണ് നിര്‍മല റോഡ് ഷോ നടത്തിയത്. വൈകിയെത്തിയതിനാല്‍ നിശ്ചയിച്ച പ്രദേശങ്ങളിലെല്ലാം പ്രതിരോധമന്ത്രിക്ക് റോഡ് ഷോ നടത്താനായില്ല. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുത്ത ശേഷമേ നിര്‍മലാ സീതാരാമന്‍ മടങ്ങുകയുളളൂ.

Tags:    

Similar News