പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിൽ

ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി

Update: 2022-04-24 07:34 GMT

പാലക്കാട്: പാലക്കാട് ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നയാളാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാലിനെ രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചെന്ന് ഐ.ജി അശോക് യാദവ് പറഞ്ഞു.

ഇക്ബാലിനെ പാലക്കാട് നഗര പരിധിയിൽ നിന്നു തന്നെയാണ് പിടികൂടിയത്. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറംഗസംഘത്തിലെ ഒരാളാണ്. ഇവർ രണ്ടുപേരും എസ്.ഡി.പി.ഐ പ്രവർത്തകരാണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി.

Advertising
Advertising

അതേ സമയം പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് ഐ.ജി അറിയിച്ചിരുന്നു. സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. രമേശ്, ശരവണൻ, അറുമുഖൻ എന്നിവരെ ചിറ്റൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികാരം തീർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - ഫസ്ന പനമ്പുഴ

contributor

Similar News