തട്ടിക്കൊണ്ടുപോയതിന് പിന്നിൽ തന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്തവരെന്ന് പ്രവാസി വ്യവസായി

മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും തട്ടിക്കൊണ്ടുപോയവർ സ്വമേധയാ വിട്ടയക്കുകയായിരുന്നുവെന്ന് അഹമ്മദ് മീഡിയവണിനോട് പറഞ്ഞു.

Update: 2021-02-16 08:35 GMT

തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഖത്തറിൽ തന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്തവരാണെന്ന് പ്രവാസി വ്യവസായി എംടികെ അഹമ്മദ്. കൈകൾ ബന്ധിച്ചും കണ്ണ് മൂടിയുമാണ് വാഹനത്തിൽ കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും തട്ടിക്കൊണ്ടുപോയവർ സ്വമേധയാ വിട്ടയക്കുകയായിരുന്നുവെന്ന് അഹമ്മദ് മീഡിയവണിനോട് പറഞ്ഞു.

ശനിയാഴ്ച കോഴിക്കോട് തൂണേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഹമ്മദിനെ ഇന്നലെയാണ് രാമനാട്ടുകരയിൽ ഉപേക്ഷിച്ചത്. ശനിയാഴ്ച പുലർച്ചെ തൂണേരിയിൽ വെച്ച് തന്നെ കാറിൽ തട്ടിക്കൊണ്ടുപോയ സംഘം രണ്ടര മണിക്കൂറിലധികം യാത്ര ചെയ്ത ശേഷം മുറിയിൽ അടച്ചിടുകയായിരുന്നുവെന്നാണ് എംടികെ അഹമ്മദ് പറഞ്ഞത്. സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നു. കണ്ണും വായയും മൂടിക്കെട്ടിയതിനാൽ ക്വട്ടേഷൻ സംഘത്തെ കുറിച്ച് അറിയില്ല. എന്നാൽ 2016ൽ ഖത്തറിൽ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പേർക്ക് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്ന് ക്വട്ടേഷൻ സംഘം വെളിപ്പെടുത്തിയെന്ന് എംടികെ അഹമ്മദ് പറഞ്ഞു.

Advertising
Advertising

ये भी पà¥�ें- നാദാപുരത്ത് തട്ടിക്കൊണ്ടുപോയ വ്യവസായിയെ മോചിപ്പിച്ചു

തന്നെ വിട്ടയക്കാനായി വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും പണം നൽകിയാണ് മോചനം നേടിയതെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ക്വട്ടേഷൻ സംഘം വ്യവസായിയെ രാമനാട്ടുകരയിലെത്തിച്ച് വിട്ടയച്ചത്.

Full ViewFull View
Tags:    

Similar News