ദുബൈയിൽ സർക്കാർ സേവന നിരക്കുകൾ 2023 വരെ വർധിപ്പിക്കില്ല

കോവിഡ് പ്രതിസന്ധി മുൻനിർത്തി ഫീസ് വർധന മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും തീരുമാനിച്ചിട്ടുണ്ട്.

Update: 2021-03-13 02:16 GMT

ദുബൈയിൽ സർക്കാർ സേവന നിരക്കുകൾ 2023 വരെ വർധിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതർ പ്രഖ്യാപിച്ചു. വാണിജ്യ-വ്യവസായ രംഗം സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

പ്രതിസന്ധിയിലായ പല സ്ഥാപനങ്ങൾക്കും പിടിച്ചു നിൽക്കാനും മുന്നേറാനും ഇതിലൂടെ കഴിയും എന്നാണ് വിലയിരുത്തൽ. എണ്ണമറ്റ സാമ്പത്തിക ഉത്തേജക പാക്കേജുകളും കഴിഞ്ഞ വർഷം ഭരണാധികാരികൾ പ്രഖ്യാപിച്ചതും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്തിരുന്നു.

പ്രവാസി കുടുംബങ്ങളുടെ വരുമാനത്തിൽ നല്ലൊരു പങ്ക് ചെലവിടുന്ന വിദ്യാഭ്യാസ രംഗത്തും സർക്കാറും സ്ഥാപനങ്ങളും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബൈയിലെ നിരവധി സ്കൂളുകൾ അടുത്ത അധ്യയന വർഷത്തിൽ ഫീസ് വർധിപ്പിക്കില്ല. . അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ഫീസ് വർധന വിലക്കിയതും ശ്രദ്ധേയമാണ്. കോവിഡ് സാഹചര്യം കാരണം വലയുന്ന രക്ഷിതാക്കൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി.

Tags:    

Similar News