ഇമാർ പ്രോപ്പർട്ടീസ് ഒരുക്കുന്ന പദ്ധതികളിൽ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കും 

മനുഷ്യ ഇടപെടൽ ഇല്ലാതെ തന്നെ കെട്ടിട സ്ഥാപന ഉടമകൾക്കും താമസക്കാർക്കും ജീവനക്കാർക്കും പൊലീസ് സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷമിട്ടാണിത്.

Update: 2018-07-26 02:57 GMT

ഇമാർ പ്രോപ്പർട്ടീസ് ഒരുക്കുന്ന പദ്ധതികളിൽ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കും. മനുഷ്യ ഇടപെടൽ ഇല്ലാതെ തന്നെ കെട്ടിട സ്ഥാപന ഉടമകൾക്കും താമസക്കാർക്കും ജീവനക്കാർക്കും പൊലീസ് സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷമിട്ടാണിത്. ഇതു സംബന്ധിച്ച ധാരണ പത്രം ദുബൈ പൊലീസിെൻറ നിർമിത ബുദ്ധിവൈഭവ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസ്സർ അൽ റസൂഖിയും ഇമാർ പ്രോപ്പർട്ടീസ് എം.ഡി അഹ്മദ് താനി അൽ മത്റൂഷിയും ഒപ്പുവെച്ചു. ആറേബ്യൻ റാഞ്ചസിലാണ് ആദ്യത്തേത് സജ്ജമാക്കുക. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്റ്റേഷൻ മുഖേന 27 പ്രധാന പൊലീസ് സേവനങ്ങൾ ലഭ്യമാവും.

Advertising
Advertising

കുറ്റകൃത്യങ്ങളും ഗതാഗത അപകടങ്ങളും അറിയിക്കുക, സാമൂഹിക പ്രശ്നങ്ങളും ഗാർഹിക അക്രമവും തടയുന്നതിന് സഹായം തേടുക, സ്വഭാവ സർട്ടിഫിക്കറ്റ് ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങളാണ് ഇതിൽ പ്രധാനം. ആറു ഭാഷകളിൽ ഇതു ഉപയോഗപ്പെടുത്താനാവും. സമൂഹത്തിലെ ഓരോ വ്യക്തിക്കും ദുബൈ പൊലീസിന്റെ സ്മാർട്ട് സേവനവും ദുബൈ വാഗ്ദാനം ചെയ്യുന്ന സുരക്ഷയും സന്തോഷവും ലഭ്യമാക്കുന്നതിന് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ നിർദേശാനുസരണമാണ് സ്മാർട്ട് പൊലീസ് സ്റ്റേഷൻ വ്യാപനമെന്ന് ബ്രിഗേഡിയർ അൽ റസുഖി പറഞ്ഞു.

സ്മാർട്ട് സേവനം വ്യാപകമാവുന്നതോടെ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സേവനം തേടേണ്ട അവസ്ഥക്ക് 80 ശതമാനം കുറവു വരും. സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ എളുപ്പത്തിലും ഉൽകൃഷ്ഠതയിലുമുള്ള സേവനം ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്തുന്നുവെന്നും ഇമാർ പദ്ധതികളിൽ ഇൗ സൗകര്യം സഹായകമാകുമെന്നും അൽ മത്റൂഷി അഭിപ്രായപ്പെട്ടു.

Tags:    

Similar News