‘കൂടെ നില്‍ക്കാം, നാടിനൊപ്പം’; മീഡിയവണ്‍-ഗള്‍ഫ് മാധ്യമം പദ്ധതി, സഹായവുമായി പ്രവാസി സമൂഹം 

കേരളത്തിലേക്ക് ദുരിതാശ്വാസം എത്തിക്കാന്‍ മീഡിയവണും, ഗള്‍ഫ് മാധ്യമവും ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണം. 

Update: 2018-08-19 02:20 GMT
Advertising

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ദുരിതാശ്വാസം എത്തിക്കാന്‍ മീഡിയവണും, ഗള്‍ഫ് മാധ്യമവും ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണം. രണ്ടു ദിവസത്തിനകം ടണ്‍ കണക്കിന് സാമഗ്രികളാണ് വിവിധ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ നാട്ടിലെത്തിച്ചത്. കൂടെ നില്‍ക്കാം, നാടിനൊപ്പം എന്ന പേരിലാണ് മീഡിയവണും, ഗള്‍ഫ് മാധ്യമവും, എയര്‍ ഇന്ത്യ എക്സ്പ്രസും നാട്ടിലേക്ക് സഹായമെത്തിക്കുന്ന പദ്ധതിക്ക് കഴിഞ്ഞദിവസം തുടക്കമിട്ടത്.

Full View

വിവിധ സാമൂഹികസംഘടനകള്‍ പദ്ധതിയുമായി കൈകോര്‍ത്തതോടെ സഹായവുമായി നൂറുകണക്കിന് പ്രവാസികള്‍ രംഗത്തെത്തി. ദുബൈ അവീറില്‍ വെയര്‍ഹൗസ് സജ്ജീകരിച്ചാണ് സാമഗ്രികള്‍ ശേഖരിക്കുന്നത്. ജീവന്‍രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സാമഗ്രികളും ഇവിടെ നിന്ന് അയക്കുന്നുണ്ട്. വിവിധ കാര്‍ഗോ കമ്പനികളും നാടിന്റെ കണ്ണീരൊപ്പാന്‍ പദ്ധതിയുടെ ഭാഗമായി രംഗത്തുണ്ട്. കേരളത്തിലെ രണ്ടു വിമാനത്താവളങ്ങളിലേക്ക് ദിവസം ശരാശരി രണ്ടു ടണ്‍ സാമഗ്രികളാണ് എത്തിക്കുന്നത്.

Tags:    

Similar News