മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇരട്ടിനിരക്ക്; പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്

എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന അനീതി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹാരമുണ്ടാകുമെന്നും വി.കെ സിങ് ഉറപ്പുനല്‍കിയത്.

Update: 2018-09-30 02:34 GMT

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കി എന്ന പരാതിക്ക് പരിഹാരം കാണുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ്. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന അനീതി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹാരമുണ്ടാകുമെന്നും വി.കെ സിങ് ഉറപ്പുനല്‍കിയത്. ആധാര്‍ സംബന്ധിച്ച് പ്രവാസികള്‍ക്കുള്ള ആശങ്കകള്‍ക്കും പരിഹാരം കാണും.

റഫാല്‍ ആയുധ ഇടപാടില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അതിനു മുന്‍പേ ഉയര്‍ത്തിവിടുന്ന ഊഹാപോഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ന്യായീകരിച്ചു. അംബാനിക്ക് കരാര്‍ നല്‍കാന്‍ ധാരണയായിട്ടില്ല. ഇടപാടിനായി ചുരുക്കപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട ഒരു കമ്പനി മാത്രമാണ് റിലയന്‍സെന്നും ചോദ്യത്തിന് മറുപടിയായി വി.കെ സിങ് പറഞ്ഞു.

Tags:    

Similar News