‘’നിങ്ങളങ്ങനെ നന്നാവേണ്ട’’ ഇതാണ് പ്രളയ ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാടെന്ന് പിണറായി

ദുരിതാശ്വാസത്തിന് വിദേശരാജ്യങ്ങളുടെ സഹായം നിഷേധിച്ചും, സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശയാത്ര വിലക്കിയും, കേരളം നന്നാവേണ്ട എന്ന നിലപാടാണ് കേന്ദ്രം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി

Update: 2018-10-21 01:05 GMT

കേരളത്തിന്റെ വികസനസാധ്യതകള്‍ തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിന് വിദേശരാജ്യങ്ങളുടെ സഹായം നിഷേധിച്ചും, സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശ യാത്ര വിലക്കിയും, കേരളം നന്നാവേണ്ട എന്ന നിലപാടാണ് കേന്ദ്രം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി ഷാര്‍ജയില്‍ പറഞ്ഞു. യു.എ.ഇ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്ന് കേരളത്തിലേക്ക് തിരിച്ചും.

വിദേശമലയാളികളുടെ സഹായം തേടുന്നത് സംബന്ധിച്ച ആശയം പങ്കുവെച്ചപ്പോള്‍ തന്നേക്കാള്‍ വാചാലനായിരുന്നു പ്രധാനമന്ത്രി. ഗുജറാത്ത് ദുരന്തകാലത്ത് ലോകമെമ്പാടുമുള്ള ഗുജറാത്തികളുടെ സഹായം തേടിയത് അദ്ദേഹം ഓര്‍ത്തെടുത്തു. വിദേശരാജ്യങ്ങളിലെ ജീവകാരുണ്യ സംഘടനകളുടെ സഹായം സ്വീകരിക്കാമെന്ന് നിര്‍ദേശവും നല്‍കി.

Advertising
Advertising

യാത്രക്ക് കേന്ദ്രം അനുമതി നിഷേധിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. മന്ത്രിമാര്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അനുമതി നിഷേധിച്ചത്.

Full View

യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ നിന്ന് വന്‍ജനാവലിയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. ഡോ. ഷംസീര്‍ വലയില്‍ അധ്യക്ഷനായിരുന്നു. നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം. എ യൂസഫലി, ലോക കേരള സഭാംഗം കൊച്ചുകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധി പേര്‍ സഹായം പ്രഖ്യാപിക്കാന്‍ രംഗത്തെത്തി.

അഞ്ചുദിവസം നീണ്ട യു.എ.ഇ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം നാട്ടിലേക്ക് മടങ്ങും.

Tags:    

Similar News