കൊല്ലം ചടയമംഗലം സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു

വർഷങ്ങളായി ദുബൈയിൽ ടാക്സി ഡ്രൈവറാണ്

Update: 2020-04-28 20:45 GMT
Advertising

ദുബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ചടയമംഗലം ഇളംപഴന്നൂർ കല്ലുംകൂട്ടത്തിൽ വീട്ടിൽ രതീഷ് സോമരാജനാണ് (36) മരിച്ചത്. വർഷങ്ങളായി ദുബൈയിൽ ടാക്സി ഡ്രൈവറാണ്. ഇതോടെ യു.എ.ഇയിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.

അൽബർഷയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രതീഷിന്റെ മരണം ഇന്ന് പുലർച്ചെയാണ് സ്ഥിരീകരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസ തേടിയ രതീഷ് ഈമാസം 12 മുതൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് സംസ്കരിക്കുമെന്ന് ദുബൈയിലെ ബന്ധുക്കൾ അറിയിച്ചു. കല്ലുംകൂട്ടത്തിൽ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകൾ: സാന്ദ്ര.

Tags:    

Similar News