പത്തനംതിട്ട സ്വദേശി അബൂദബിയിൽ   കോവിഡ് ബാധിച്ചു മരിച്ചു

ഒരാഴ്ചയിലധികമായി മുസഫയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു

Update: 2020-05-03 12:23 GMT

പത്തനംതിട്ട സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. നെല്ലിക്കാല കരംവേലി സ്വദേശി തെക്കേപറമ്പിൽ രോഷൻ രാമൻകുട്ടിയാണ് (59) മരിച്ചത്. ഒരാഴ്ചയിലധികമായി മുസഫയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അബൂദബി മുസഫ വ്യവസായ നഗരിയിലെ നാഷണൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനിയിൽ അസറ്റ് ഇന്റഗ്രിറ്റി വിഭാഗത്തിൽ മെക്കാനിക്കായിരുന്നു. മഫ്റഖിലെ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയാസ് ഖബറിസ്ഥാനിൽ സംസ്‌കരിക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. ഭാര്യ ബിന്ദു. മക്കൾ: പ്രിയ (എംബിബിഎസ് വിദ്യാർഥി, പാലക്കാട് മെഡിക്കൽ കോളേജ്), പാർത്ഥീവ് (കോഴഞ്ചേരി മാർത്തോമ്മാ സീനിയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി)

Tags:    

Similar News