കോതമംഗലം സ്വദേശി അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചു

ഒരാഴ്ചയോളമായി രോഗബാധിതനായി അജ്മാനിലെ സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Update: 2020-05-03 13:33 GMT

അജ്മാനിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചതായി നാട്ടിൽ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കോതമംഗലം ആയക്കാട് ഇലവുംചാലിൽ കോയാന്റെ മകൻ നിസാറാണ് (37) മരിച്ചത്. ഒരാഴ്ചയോളമായി രോഗബാധിതനായി അജ്മാനിലെ സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിൽ സെയിൽസ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്. ഭാര്യ: പിടവൂർ മംഗലത്ത് കുടുംബാഗം സിംന. മക്കൾ: അൻഹ മെഹ്റിൻ, ആലിയ മെഹ്റിൻ, മുഹമ്മദ് അത്തീഖ്.

Tags:    

Similar News