തിരൂർ കുറുപ്പിൻപടി സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു

ഷാർജ കെ.എം.സി.സിയുടെയും യു.എ.ഇ സുന്നി സെൻററിന്റെയും സജീവ പ്രവർത്തകനായിരുന്നു

Update: 2020-05-03 17:43 GMT
Advertising

ദുബൈയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. തിരൂർ ഇരിങ്ങാവൂർ കുറുപ്പിൻപടി സ്വദേശി പുളിക്കപ്പറമ്പിൽ സൈതലവിക്കുട്ടി ഹാജിയാണ് (52) മരിച്ചത്. ദിവസങ്ങളായി ദുബൈ അൽബറാഹ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷാർജ കെ.എം.സി.സിയുടെയും യു.എ.ഇ സുന്നി സെൻററിന്റെയും സജീവ പ്രവർത്തകനായിരുന്നു. പരേതനായ ഏന്തീൻകുട്ടി മാസ്​റ്ററുടെ മകനാണ്. ഭാര്യ: സലീന. മക്കൾ: സൽവ മുഹ്‌സിന (ഒമാൻ), സൈനുദ്ധീൻ, സൈനുൽ ആബിദീൻ, ഫാത്തിമ സഹ്‌റ. മരുമകൻ: മേടമ്മൽ മുഹമ്മദ് സഹീർ (ഒമാൻ). സഹോദരങ്ങൾ: മൂസക്കുട്ടി ഹാജി, മുഹമ്മദ്, അബ്​ദുൽ കരീം, ആസിയ, മൈമൂന, ഖദീജ, പരേതനായ മുഹമ്മദലി ഹാജി. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ദുബൈയിൽ ഖബറടക്കും.

Tags:    

Similar News