നാദാപുരം സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദിവസങ്ങളായി ചികിൽസയിലായിരുന്നു

Update: 2020-05-15 01:14 GMT
Advertising

നാദാപുരം സ്വദേശി ദുബൈയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. വാണിമേൽ പുതുക്കയം മൊയ്തുവിന്റെ മകൻ കുനിയിൽ മജീദാണ്​ (47) മരിച്ചത്​. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദിവസങ്ങളായി ചികിൽസയിലായിരുന്നു.   മാതാവ്​ കദിയ. ഭാര്യ: റംല. മക്കൾ: റജിനാസ്​, മുഹമ്മദ്​. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡൻറ്​എൻ.കെ. ഇബ്രാഹിം, സാമൂഹിക പ്രവർത്തകൻഅഷറഫ് താമരശേരി എന്നിവർ നടപടിക്രമങ്ങൾക്ക്​ നേതൃത്വം നൽകി. ഖബറടക്കം യു എ ഇയിൽ നടക്കും.

Tags:    

Similar News