നിയമസഭാ തെരഞ്ഞെടുപ്പ്: പ്രവാസ ലോകത്തും കലാശകൊട്ട്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കലാശകൊട്ട് ഗൾഫിലും. വെൽഫെയർ പാർട്ടിയുടെ പ്രവാസി ഇന്ത്യയാണ് യു.എ.ഇൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ കലാശകൊട്ട് ഒരുക്കുന്നത്.

Update: 2021-04-03 13:01 GMT

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കലാശകൊട്ട് ഗൾഫിലും. വെൽഫെയർ പാർട്ടിയുടെ പ്രവാസി ഇന്ത്യയാണ് യു എ ഇൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കലാശകൊട്ട് ഒരുക്കുന്നത്.

ഇന്ന് രാത്രി യുഎഇ സമയം എട്ടരക്ക് അരങ്ങേറുന്ന പരിപാടിയിൽ വെൽഫെയർ പാർട്ടി കേരള പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തോടൊപ്പം പെമ്പിളൈ ഒരുമൈ മുൻ നേതാവ് ഗോമതിയും പ്രവാസി സമൂഹത്തെ അഭിസംബോധനം ചെയ്യും.

പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗാന ശില്പങ്ങളും വെർച്വല്‍ പ്രകടനങ്ങളും കൊട്ടിക്കലാശത്തിന് തനിമയേകുമെന്ന് പ്രവാസി ഇന്ത്യ പ്രോഗ്രാം കൺവീനർ അബ്ദുല്ല സവാദ് പറഞ്ഞു. സൂം, ഫേസ്ബുക്ക്, യൂട്യൂബ് പ്ലാറ്റ് ഫോമുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News