ഹൂതികളെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കാൻ അമേരിക്ക

നേരത്തെ തന്നെ അമേരിക്കയുടെ ഉപരോധം നേരിടുന്ന ഇവരാണ് യമനിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്.

Update: 2021-01-11 09:24 GMT
Advertising

യമനിലെ ഹൂതി വിമതരെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്ക. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കാൻ പത്തു ദിവസം മാത്രം ബാക്കി നിൽക്കെ ഞായറാഴ്ച നടത്തിയ പ്രഖ്യാപനം പുതിയ ഭരണകൂടത്തിന്റെ ഇറാനുൾപ്പെടയുള്ള രാജ്യങ്ങളുമായി ബന്ധം ഊഷ്മളമാക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് തിരിച്ചടിയാകും. ഹൂതികളുമായി ഇറാന് നല്ല ബന്ധമാണുള്ളത്.

"അതിർത്തി കടന്നുള്ള അക്രമം ഉൾപ്പെടെ അവരുടെ തീവ്രവാദ പ്രവൃത്തികളിൽ അൻസാറുള്ളയെ കുറ്റവാളിയാക്കുന്നതാണ് പുതിയ നീക്കം "- പോംപിയോ പ്രസ്താവനയിൽ പറഞ്ഞു. ഒരുപാടു പേരെ കൊല്ലുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും സമാധാന പരിഹാരത്തിന് തുരംഗം വെക്കുകയും ചെയ്യുന്നവരാണ് ഹൂതികളെന്നും പോംപിയോ പറഞ്ഞു. നേരത്തെ തന്നെ അമേരിക്കയുടെ ഉപരോധം നേരിടുന്ന ഇവരാണ് യമനിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്.

തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കന്നതോടു കൂടി വിദേശ സഹായങ്ങളൊന്നും സ്വീകരിക്കാൻ ഇവർക്ക് കഴിയില്ല. " അൻസാറുള്ളയുടെ മൂന്നു നേതാക്കളായ അബ്ദുൽ ഖലീഖ് ബദർ അൽ ദിൻ അൽ ഹൂതി, അബ്ദുള്ള യഹ്‌യ അൽ ഹക്കീം എന്നിവരെ ആഗോള ഭീകരരായി പ്രഖ്യാപിക്കുകയാണ്

Tags:    

Similar News