ദൃശ്യം 2 തെലുങ്കിലേക്ക്; നായകന്‍ വെങ്കിടേഷ്
ജീത്തു ജോസഫ് തന്നെയായിരിക്കും തെലുങ്കിലും സംവിധാനം
Update: 2021-02-19 10:09 GMT
ആദ്യ ദിവസം കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജീത്തു ജോസഫ് തന്നെയായിരിക്കും തെലുങ്കിലും സംവിധാനം. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വെങ്കിടേഷ് നായകനായി എത്തും.
ദൃശ്യത്തിന്‍റെ ആദ്യ ഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലും വെങ്കടേഷ് തന്നെയായിരുന്നു നായകന്‍. മീനയും രണ്ടാം ഭാഗത്തില്‍ വേഷമിടും. നദിയ മൊയ്തു ആണ് ആശ ശരത്തിന്‍റെ റോളില്‍ അഭിനയിച്ചത്. എസ്തറും തെലുങ്കില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ സിനിമയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.