23 വർഷം നീണ്ട വിവാഹമോചന കേസ്; 85 കോടി രൂപ നഷ്ടപരിഹാരം നേടി ഇന്ത്യക്കാരി, ഭർത്താവിൻ്റെ തട്ടിപ്പ് പൊളിച്ചത് ഇങ്ങനെ

നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു വിവാഹമോചന കേസിന് ഒടുവിൽ പര്യവസാനം

Update: 2026-06-05 05:09 GMT

23 വർഷം നീണ്ട വിവാഹമോചനക്കേസില്‍ ഒടുവില്‍ ഇന്ത്യാക്കാരിക്ക് 85 കോടി രൂപയോളം നഷ്ടപരിഹാരം. യുകെയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വിവാഹമോചന കേസിനിനാണ് ഒടുവിൽ പര്യവസാനമായിരിക്കുന്നത്. ഇന്ത്യന്‍ വംശജയായ വര്‍ഷ ഗോഹ്​ലിയാണ് നഷ്ടപരിഹാരം നേടിയെടുത്തത്.

2002ലാണ് വർഷ ഗോഹിൽ തന്റെ ഭർത്താവ് ഭദ്രേഷ് ഗോഹിൽ നിന്ന് പരസ്ത്രീ ബന്ധം ചൂണ്ടിക്കാട്ടി വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുമുണ്ടായിരുന്നു. അന്ന് ഭദ്രേഷ് കാണിച്ച സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ ലളിതമായ ഒരു സാമ്പത്തിക ഒത്തുതീർപ്പിലേക്കും എത്തിയിരുന്നു. വർഷം ഏകദേശം 270,000 പൗണ്ട് (ഏകദേശം 3.5 കോടി രൂപ) രൂപയും കുടുംബത്തിന്റെ ഒരു പ്യൂഷോ കാറുമായിരുന്നു നഷ്ടപരിഹാരം.

Advertising
Advertising

എന്നാല്‍, ഭര്‍ത്താവ് ഗുരുതര ക്രമക്കേട് കാട്ടിയെന്നും ആസ്തി സംബന്ധിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയുകയും ചെയ്തെന്ന് വര്‍ഷ കണ്ടെത്തി. മുൻ നൈജീരിയൻ ഗവർണർ ജെയിംസ് ഇബോറിയുടെ കൂട്ടാളികളുമായി ബന്ധപ്പെട്ട ഒരു പ്രധാന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായി ഭദ്രേഷ് ഗോഹിൽ മാറിയതോടെ ഇത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ 2011ല്‍ കോടതി 10 വര്‍ഷം തടവ് വിധിക്കുകയും ചെയ്തു.

കേസിൻ്റെ നടപടിക്രമങ്ങൾക്കിടയിലാണ്, ആദ്യ വിവാഹമോചന കേസിന്റെ സമയത്ത് പുറത്തുവരാതിരുന്ന കോടിക്കണക്കിന് പൗണ്ടിന്റെ സ്വത്തുക്കൾ കണ്ടെത്തിയത്. വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനികളുടെ ശൃംഖല വഴി ഒളിപ്പിച്ചുവെച്ചതായി ആരോപിച്ച 28 ദശലക്ഷം പൗണ്ടിന്റെ സ്വത്ത് മരവിപ്പിക്കാൻ പ്രോസിക്യൂട്ടർമാർ പിന്നീട് തീരുമാനിച്ചു.

ഇതോടെയാണ് വര്‍ഷ വീണ്ടും കോടതിയെ സമീപിച്ചത്. 2015-ൽ യുകെ സുപ്രിംകോടതിയെ സമീപിക്കുകയും കേസ് വീണ്ടും തുറക്കാനുള്ള വിധി സമ്പാദിക്കുകയും ചെയ്തു. ഭദ്രേഷ് ഒളിപ്പിച്ച സ്വത്തുക്കൾ പൂർണമായും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ഇതിൽ വലിയൊരു പങ്ക് തങ്ങളുടെ വിവാഹജീവിതകാലത്ത് നിയമാനുസൃതമായ ബിസിനസിലൂടെ ഉണ്ടാക്കിയതാണെന്നായിരുന്നു വർഷയുടെ വാദം.

കേസ് ഒടുവിൽ ഹൈക്കോടതിയുടെ മുന്നിലെത്തുകയും നടത്തിയ വിശദമായ പരിശോധനയിൽ 6.66 മില്യൺ പൗണ്ടിന്റെ സ്വത്തുക്കൾ നിയമാനുസൃതമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഭദ്രേഷിന്‍റെ നടപടികള്‍ ഒട്ടും സുതാര്യമല്ലായിരുന്നുവെന്നും സത്യസന്ധതയുടെ കണിക പോലും കണ്ടെത്താനായില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി 6.6 ദശലക്ഷം പൗണ്ട് വര്‍ഷയ്ക്ക് നല്‍കാന്‍ ഉത്തരവിടുകയുമായിരു

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News