ആ ദ്വാരം വെറുതെയല്ല!; സേഫ്റ്റി പിന്നിലെ ആ ചെറിയ ഹോൾ എന്തിന്

എല്ലാവരും സ്ഥിരമായി ഉപയോഗിക്കുന്ന സേഫ്റ്റി പിന്നിലെ ചെറിയ ഹോൾ ശ്രദ്ധിച്ചിട്ടുണ്ടോ?, സേഫ്റ്റി പിൻ പ്രവർത്തിക്കുന്നതിൽ അതിന് വലിയ പങ്കുണ്ട്

Update: 2026-04-23 10:20 GMT

നിത്യജീവിതത്തിൽ വളരെ ഉപയോഗമുള്ളൊരു കുഞ്ഞൻ വസ്തു. ഇറ്റലിയിലെ ആഡംബര ഫാഷൻ ഹൗസായ പ്രാഡയുടെ കീശയിൽ ഒതുങ്ങാത്ത വിലയിൽ പുറത്തിറക്കിയവ മുതൽ വിലകുറഞ്ഞ് ലഭിക്കുവവരെയുള്ള സേഫ്റ്റി പിൻ. വിലയിൽ എത്ര വ്യത്യാസം വന്നാലും  ഒരേ ഡിസൈനിലാണ് പലപ്പോഴും ഇവ നിര്‍മിച്ച് കണ്ടിട്ടുണ്ടാവുക.

നിത്യം ഉപയോഗിക്കുന്നവയാണെങ്കിലും ഇതിലെ കൌതുകമുണർത്തുന്ന പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കാറില്ല. സേഫ്റ്റിപിന്നില്‍ കാണുന്ന ചെറിയ ദ്വാരം എല്ലാവരും കണ്ടിട്ടുണ്ടാവും. എന്തിനാണ് അതില്‍ ഇങ്ങനെ ഒരു ദ്വാരമെന്നും സേഫ്റ്റിപിന്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഡിസൈനില്‍ ചെയ്തിരിക്കുന്നതെന്നും പക്ഷെ ആലോചിച്ചു കാണില്ല.

Advertising
Advertising

ലാറ്റിനില്‍ 'ഫിബുല' എന്നാണ് സേഫ്റ്റിപിന്‍ അറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലാണ് സേഫ്റ്റി പിന്നിന്റെ ഈ വിസ്മയകരമായ രൂപകൽപ്പന നിലവിൽവന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു മെക്കാനിക്കും സ്വതന്ത്ര കണ്ടുപിടിത്തക്കാരനുമായ വാൾട്ടർ ഹണ്ട് എന്ന ഒരാളായിരുന്നു ഇതിന് പിന്നിലെന്ന് പറയുന്നു. 15 ഡോളറിന്റെ കടം വീട്ടാൻ വഴി തേടിയ അദ്ദേഹത്തിന് മുന്നിൽ തെളിഞ്ഞ മാർ​ഗമാണ് 1849-ൽ സേഫ്റ്റി പിന്നിലേക്ക് എത്തിയതെന്നുമാണ് വിശ്വസിക്കുന്നത്. എന്നാൽ വെങ്കലയുഗത്തില്‍ യൂറോപ്പിലാണ് ഇത് ഉത്ഭവിച്ചതെന്നും കരുതുന്നു.

വെറുതെ ഒരു കമ്പിക്കഷ്ണം വളച്ചു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു വാൾട്ടർ ഹണ്ട്. ഇതിനിടയിലാണ് തുറക്കാനും അടയ്ക്കാനും സാധിക്കുന്ന ഒരു കുടുക്ക് (loop) താൻ ഉണ്ടാക്കിയെടുത്ത കാര്യം ശ്രദ്ധിച്ചത്. വിരലുകളിൽ പിൻ കൊണ്ട് മുറിവേൽക്കാതിരിക്കാനാണ് അദ്ദേഹം ഈ പ്രത്യേക 'ലോക്കിംഗ്' രീതി വികസിപ്പിച്ചത്. തുടർന്ന് തന്റെ ഈ കണ്ടുപിടിത്തത്തിന് പേറ്റന്റ് നേടുകയും അത് ഏതാനും ഡോളറുകൾക്ക് വിൽക്കുകയും ചെയ്തു.

വാസ്തവത്തിൽ, ഒരു സേഫ്റ്റി പിന്നിൽ രണ്ട് ദ്വാരങ്ങളുണ്ട്: ഒന്ന് അത് ഉറപ്പിക്കുന്നിടത്ത്, മറ്റൊന്ന് കോയിലിനുള്ളിൽ താഴെ. മുകൾ വശത്ത് കൊളുത്തുന്ന ഭാഗത്തുള്ള ദ്വാരം പിന്നിന്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇതുമൂലം പിൻ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും എളുപ്പത്തിൽ വളയ്ക്കാൻ കഴിയും. ചുരുളിലെ (coil) ദ്വാരം തുടക്കം മുതൽക്കേ രൂപകൽപ്പനയുടെ ഭാഗമായിരുന്നു, കാരണം ഈ മുഴുവൻ സംവിധാനവും പ്രവർത്തിക്കുന്നതിൽ അതിന് വലിയ പങ്കുണ്ട്. സ്പ്രിംഗിന്റെ മർദ്ദം നിലനിർത്തുക എന്നതാണ് ഇതിൻ്റെ പ്രധാന ധർമ്മം. ഒരു സ്പ്രിംഗ് (Spring) ആയിട്ടാണ് പ്രവർത്തിക്കുന്നത്. പിൻ തുറക്കാനും അടയ്ക്കാനും ആവശ്യമായ സമ്മർദ്ദം (Tension) നൽകുന്നത് ഈ കോയിൽ ആണ്. അതാണ് സേഫ്റ്റി പിന്നിനെ വേഗത്തിൽ അടയാനും മുറുകെ ഇരിക്കാനും സഹായിക്കുന്നത്. ഇല്ലായിരുന്നെങ്കിൽ

ഈ ദ്വാരം ഇല്ലായിരുന്നുവെങ്കിൽ പിൻ തുറന്നാൽ അത് അതേപടി നിൽക്കുമായിരുന്നു, തിരികെ പഴയ സ്ഥാനത്തേക്ക് വരികയില്ല.

നേരെയുള്ള ഒരു കമ്പി വളച്ചാൽ അത് പെട്ടെന്ന് ഒടിഞ്ഞുപോകാനും സാധ്യതയുണ്ട് എന്നാൽ അടിഭാഗത്തെ വട്ടം വഴി ലോഹത്തിന് കൂടുതൽ ഇലാസ്‌തികത ലഭിക്കുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News