കണ്ണുനിറയാതെ ഈ ദൃശ്യം കണ്ടുതീർക്കാനാവില്ല ; പ്രിയപ്പെട്ടവളുടെ പടിയിറക്കത്തിൽ വിങ്ങിപ്പൊട്ടി വളർത്തുനായ്ക്കൾ

അഡൾട്ട് സൊസൈറ്റി എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്

Update: 2026-04-07 12:25 GMT

ന്യുഡൽഹി: വിവാഹശേഷം നവ വധു വീട്ടിൽ നിന്ന് ഇറങ്ങുന്ന നിമിഷങ്ങൾ പലപ്പോഴും അതിവൈകാരികമാവാറുണ്ട്. നവവധുവിനെ യാത്രയാക്കുന്നതിനിടെ ബന്ധുക്കളും സുഹൃത്തുക്കളും പൊട്ടിക്കരയുന്നതെല്ലാം കണ്ടിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായ ഒരു വിടപറയൽ ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കണ്ണ് നിറായാതെ ഈ വിഡിയോ കണ്ട് പൂർത്തിയാക്കാനാവില്ല.

അഡൾട്ട് സൊസൈറ്റി എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളും ചടങ്ങുകളും പൂർത്തിയാക്കി, ഭർത്താവിനൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കാൻ വധു തയ്യാറെടുക്കുന്ന നിമിഷമായിരുന്നു അത്. മാതാപിതാക്കളും സുഹൃത്തുക്കളും കണ്ണീരോടെ അവളെ യാത്രയാക്കാൻ നിൽക്കുമ്പോഴാണ് വീടിന്റെ ടെറസിന് മുകളിൽ നിന്നും വധുവിന്റെ വളർത്തുനായ്ക്കൾ ദയനീയമായി കരയുന്നത് കേൾക്കുന്നത്. അവിടെ എത്തിയ വധുവിനെ മൂന്ന് നായ്ക്കൾ ചേർന്ന് തടയുന്നതാണ് ദൃശ്യത്തിലുള്ളത്. വധുവും പൊട്ടിക്കരയുന്നന്നുണ്ട്

Advertising
Advertising

'മൃഗങ്ങൾക്ക് ഭാഷയില്ലായിരിക്കാം, പക്ഷേ മനുഷ്യരേക്കാൾ തീവ്രമായി വികാരങ്ങൾ പ്രകടിപ്പിക്കാൻ അവർക്ക് കഴിയും' എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News