'മറ്റൊരാൾ പ്രതീക്ഷിച്ച രീതിയിലുള്ള ഒരാളായതിനാണ് ആഘോഷിക്കപ്പെട്ടത്, അച്ഛൻ ഒരു വർഷത്തെ സമയം തന്നു': ഗൂഗിളിലെ ജോലി രാജിവച്ച യുവാവിന്റെ വീഡിയോ വൈറൽ

ഒരു റോബോട്ടിനെപ്പോലെയായിരുന്നു താനെന്നും യുവാവ് പറയുന്നു

Update: 2026-04-01 10:00 GMT

ഗൂഗിളിലെ ജോലി രാജിവച്ച് തന്റെ വ്യക്തിപരമായ സ്വപ്നങ്ങളും ആഗ്രഹങ്ങളും പിന്തുടരാൻ തീരുമാനിച്ച ബംഗളൂരു ആസ്ഥാനമായുള്ള ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പറുടെ പോസ്റ്റാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. തന്റെ തീരുമാനത്തെ മധുരവും കയ്പും നിറഞ്ഞത് ഒന്നായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഗൂഗിളിലെ തന്റെ അവസാന പ്രവൃത്തിദിവസത്തിന് തലേന്നാണ് ഹർഷിത് ശർമ്മ വീഡിയോ പങ്കുവെച്ചത്. ഒരു വർഷത്തിനുശേഷം തനിക്ക് തന്നെ വീണ്ടും എടുത്തു നോക്കാനുള്ള ഒരു കുറിപ്പായിട്ടാണ് അദ്ദേഹം ഇതിനെ വിവരിക്കുന്നത്.

വിദ്യാഭ്യാസ-ഔദ്യോഗിക ജീവിതത്തെക്കുറിച്ച് വീഡിയോയിൽ യുവാവ് ഓർത്തെടുക്കുന്നു. ജീവിതത്തിന്റെ ഭൂരിഭാഗം ദിനങ്ങളിലും താൻ ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യുന്നതിനുപകരം മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റാനാണ് ചെലവഴിച്ചതെന്ന് അദ്ദേഹം പറയുന്നു.

Advertising
Advertising

"എന്റെ ജീവിതകാലം മുഴുവൻ ഞാൻ വേഷങ്ങൾ കെട്ടിയാടുകയായിരുന്നു. സയൻസും കണക്കും പടിച്ചു, ജെഇഇ (JEE) എഴുതി, ഒരു എഞ്ചിനീയറിംഗ് കോളജിൽ ചേർന്നു, ജോലി വാങ്ങി. എല്ലാവരും സന്തോഷവാന്മാരായിരുന്നു. കൃത്യമായി വരച്ച വരയിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു റോബോട്ടിനെപ്പോലെയായിരുന്നു ഞാൻ." ഇൻസ്റ്റാഗ്രാം റീൽസിൽ സംസാരിക്കവെ ശർമ്മ പറഞ്ഞു."

ഈ നേട്ടങ്ങളെല്ലാം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നെങ്കിലും, അതിൽ നിന്നുള്ള സംതൃപ്തി വളരെ കുറച്ചു സമയം മാത്രമേ നീണ്ടുനിന്നിരുന്നുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ആഘോഷങ്ങൾ കഴിഞ്ഞാലുടൻ എനിക്ക് ഒരു കാര്യം ഓർമ്മ വരും, മറ്റൊരാൾ എന്നിൽ നിന്ന് പ്രതീക്ഷിച്ച രീതിയിലുള്ള ഒരാളായതിനാണ് ഞാൻ ആഘോഷിക്കപ്പെട്ടതെന്ന്," അദ്ദേഹം പറഞ്ഞു.

"ഇതൊരു കയ്പ്പുള്ള തീരുമാനമാണ്, കാരണം അവിടുത്തെ സഹപ്രവർത്തകരെ എനിക്ക് മിസ്സ് ചെയ്യും. അതേസമയം ഇത് മധുരവുമാണ്, കാരണം നാളെ മുതൽ ഞാൻ സ്വതന്ത്രനായിരിക്കും. വളരെ കൃത്യമായ പ്ലാനിംഗോടു കൂടിയാണ് ഈ നീക്കം നടത്തിയിരിക്കുന്നത്." ഗൂഗിളിലെ ജോലി ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനത്തെ ഇങ്ങനെയാണ് അദ്ദേഹം വിവരിച്ചത്

കഴിഞ്ഞ കുറച്ച് വർഷത്തെ ശ്രമത്തിൽ ജോലിയില്ലാതെ ഏകദേശം മൂന്ന് വർഷത്തോളം മുന്നോട്ട് പോകാൻ ആവശ്യമായ സമ്പാദ്യം തനിക്കുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ തന്റെ കുടുംബവുമായി, പ്രത്യേകിച്ച് പിതാവുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ഒരു വർഷത്തെ സമയപരിധി നൽകാൻ സമ്മതിച്ചതായും പറയുന്നു.

"ഒരു വർഷത്തിനുള്ളിൽ വരുമാനം ഉണ്ടാക്കി തുടങ്ങിയില്ലെങ്കിൽ വീണ്ടും ജോലിക്ക് പോകേണ്ടി വരും എന്നാണ് അച്ഛൻ എന്നോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഇതാണ് എന്റെ അവസാന സമയം" ശർമ്മ വീഡിയോയിൽ പറഞ്ഞു. താൻ ദീർഘകാലമായി മാറ്റിവെച്ച കാര്യങ്ങൾ പരീക്ഷിച്ചുനോക്കാൻ ഈ ഒരു വർഷം ഉപയോഗിക്കുമെന്നും യുവാവ് പറഞ്ഞു. തനിക്ക് എപ്പോഴും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അവ ഓരോന്നും പരീക്ഷിക്കാൻ പോവുകയാണെന്നും കൂട്ടിചേർത്തു.

“ബ്രോ, നിനക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നുമെന്ന് ഞാൻ കരുതുന്നു. അഭിമാനം തോന്നിയില്ലെങ്കിലും, എന്നെക്കുറിച്ച് നിനക്ക് നിരാശ തോന്നില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം സ്വയം പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News