'ഇത് വെറും കണക്കല്ല, അതിജീവനമാണ്; വൈകിയെത്തിയതിന് മാസ ശമ്പളത്തിൽ നിന്ന് 11,000 രൂപ കുറച്ചു, യാഥാർഥ്യമിതാണ്'; വൈറലായി യുവതിയുടെ വെളിപ്പെടുത്തൽ

ഇന്ത്യയിലെ സ്വകാര്യ തൊഴിൽ മേഖലയിലെ യാഥാർഥ്യം തുറന്നു പറയുക മാത്രമാണെന്നും യുവതി

Update: 2026-04-01 11:06 GMT

ശമ്പളം ലഭിക്കുന്നതിനായി മാസവസാനത്തിനായി കാത്തിരിക്കുന്നതാണ് നമ്മളിൽ പലരും. എന്നാൽ, ജോലിസ്ഥലത്ത് വൈകിയെത്തിയതിന്റെ പേരിൽ പ്രതിമാസ ശമ്പളത്തിൽ നിന്ന് 11,000 രൂപ കുറച്ചതായി വെളിപ്പെടുത്തുന്ന ഒരു യുവതിയുടെ വീ‍ഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഫീഡിൽ നിറയെ. ജോലിസ്ഥലത്തെ നയങ്ങളെയും ജീവനക്കാർ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്കും ചർച്ചകൾക്കും ഇത് തുടക്കമിട്ടു.

സ്വാതിയെന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, കമ്പനി പിടിച്ചെടുത്ത തുകയെ സംബന്ധിച്ചും അത് തന്റെ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും പറയുന്നു.

Advertising
Advertising

“എന്റെ ഫെബ്രുവരി മാസത്തെ ശമ്പളം വന്നു, വൈകിയെത്തിയതിന് 11,000 രൂപ വെട്ടിക്കുറച്ചു. എന്റെ സാഹചര്യം പരിഗണിക്കണമെന്ന് പറഞ്ഞ് അവരുമായി സംസാരിച്ചെങ്കിലും കാര്യമില്ല. 11,000 എന്നത് ഒരു ചെറിയ തുകയല്ല, പൂർണമായും ശമ്പളത്തിൽ ആശ്രയിച്ചിരിക്കുന്ന സാധാരണ ഒരാളുടെ ജീവിതത്തിൽ അത് കാര്യമായ വ്യത്യാസം വരുത്തും.” യുവതി പറഞ്ഞു.

വൈകി എത്താനുള്ള സാഹചര്യത്തെക്കുറിച്ചും യുവതി പോസ്റ്റിൽ പറയുന്നു. “കമ്പനിയുടെ നയങ്ങളും ഹാജർ നിയമങ്ങളും നിലവിലുണ്ടെന്ന് എനിക്കറിയാം, പക്ഷേ പൂർണമായും വരുമാനത്തെ ആശ്രയിക്കുന്ന ഒരാൾക്ക്, കുറച്ച തുക വെറും സംഖ്യകളല്ല, അതിജീവനമാണ്” അവർ പറയുന്നു.

പൊതുഗതാഗത സംവിധാനങ്ങൾ വൈകിയതിനാലാണ് താൻ ഓഫീസിലെത്താൻ താമസം നേരിട്ടതെന്ന് സ്വാതി വീഡിയോയിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രത്യേക സ്ഥാപനത്തെ ലക്ഷ്യം വച്ചുള്ളതല്ല തന്റെ പോസ്റ്റ് എന്നും സ്വാതി പറയുന്നു.

”ഇത് ആരോടെങ്കിലും പക തീർക്കാനോ ആരെയെങ്കിലും തുറന്നുകാട്ടാനോ വേണ്ടിയുള്ളതല്ല, മറിച്ച് ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ശമ്പളം വെട്ടിക്കുറയ്ക്കലുമായി ബന്ധപ്പെട്ട യാഥാർഥ്യം തുറന്നു പറയുക മാത്രമാണ്. നോട്ടീസ് പിരീഡുകൾ തന്നെ അനിശ്ചിതത്വം നിറഞ്ഞതാണ്, ശമ്പളം കുറയ്ക്കുന്നത് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നു. ശമ്പളം വന്നതായുള്ള മെസേജ് തുറക്കുമ്പോൾ ആശ്വാസത്തിന് പകരം ആശങ്കയാണ് തോന്നിയിട്ടുള്ളതെങ്കിൽ ഇത് മനസിലാകും,” അവർ കുറിച്ചു.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയത്. തൊഴിലിടങ്ങളിലെ അച്ചടക്കത്തെക്കുറിച്ചും ജീവനക്കാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സമ്മിശ്രമായ അഭിപ്രായങ്ങളാണ് പലരും പങ്കുവെക്കുന്നത്. കമ്പനികൾ ജീവനക്കാരുടെ യഥാർഥ സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് പലരും പറഞ്ഞപ്പോൾ, ഓഫീസ് നിയമങ്ങൾ പാലിക്കണമെന്ന് പലരും പറയുന്നു. 

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News