'വളര്‍ത്തുനായയെ നോക്കാന്‍ സമയമില്ല'; കിന്‍ഡര്‍ഗാർട്ടനില്‍ ചേര്‍ത്ത് യുവതി, ഒരുമാസത്തെ ഫീസ് കേട്ട് ഞെട്ടി സോഷ്യല്‍മീഡിയ

വീട്ടിൽ നായ തനിച്ചിരിക്കുമ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാന്‍ ഈ 'സ്കൂൾ പഠനം' സഹായിക്കുന്നുണ്ടെന്ന് യുവതി പറയുന്നു

Update: 2026-04-01 12:21 GMT

ai generated images

ബീജിങ്: സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർ നമുക്കിടയില്‍ ഏറെയുണ്ട്.അവർക്ക് ഒരു ചെറിയ അസ്വസ്ഥത വന്നാൽ പോലും പരിഭ്രമിക്കുന്ന, അവർക്കായി ലോകത്തിലെ ഏത് മികച്ച സൗകര്യങ്ങളും ഒരുക്കാൻ മടിക്കാത്ത ഉടമകൾ എല്ലായിടത്തുമുണ്ട്.   ചൈനയിൽ നിന്നുള്ള ഒരു യുവതി തന്റെ വളർത്തുനായയ്ക്ക് നൽകുന്ന ആഡംബര സൗകര്യങ്ങൾ കേട്ടാൽ ആരും ഒന്ന് അമ്പരന്നുപോകും.തന്റെ പ്രിയപ്പെട്ട നായയ്ക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുന്ന ഈ ഉടമയുടെ കരുതൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.

Advertising
Advertising

സ്വന്തം കുഞ്ഞുങ്ങളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്ന അതേ ഗൗരവത്തോടെ തന്റെ നായയെ ഒരു 'കിന്റർഗാർട്ടനിലേക്ക്' അയക്കാൻ മാസം ഏകദേശം 12,000 യുവാൻ (1,62,600 രൂപ) ഈ യുവതി ചെലവഴിക്കുന്നത്. ജോലിത്തിരക്കിനിടയിലും തന്റെ നായ ഒറ്റപ്പെട്ടുപോകരുത് എന്ന നിർബന്ധമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് യുവതി പറയുന്നു

വീട്ടിൽ നായ തനിച്ചിരിക്കുമ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനും കൂടുതൽ ഊർജ്ജസ്വലനായി ഇരിക്കാനും ഈ 'സ്കൂൾ പഠനം' സഹായിക്കുന്നുണ്ടെന്ന് ഷാങ്ഹായ് നിവാസിയായ യുവതി പറഞ്ഞതായി 'സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. 

എല്ലാ ദിവസവും രാവിലെ നായ്ക്കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകാൻ പ്രത്യേക ബസ് വീട്ടിലെത്തും. മനുഷ്യർക്കായുള്ള കിന്റർഗാർട്ടനിലേതുപോലെ ഉച്ചയുറക്കം, ലഘുഭക്ഷണം, കളികൾ എന്നിവയ്ക്കായി കൃത്യമായ സമയക്രമം ഇവിടെയുണ്ട്. മറ്റ് നായ്ക്കളുമായി ഇടപഴകാനും പെരുമാറ്റരീതികൾ പഠിക്കാനും പ്രത്യേക പരിശീലനം നൽകുന്നു. നായയുടെ ദിവസേനയുള്ള പ്രവർത്തനങ്ങളും ആരോഗ്യവിവരങ്ങളും അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ടും വീഡിയോകളും ഉടമയ്ക്ക് അയച്ചുനൽകും. തത്സമയ വീഡിയോ സംവിധാനങ്ങൾ വഴി ഉടമകൾക്ക് അവരുടെ വളർത്തുമൃഗങ്ങളെ  നിരീക്ഷിക്കാനും കഴിയും.

വളര്‍ത്തുമൃഗങ്ങളെ ഇത്തരം കിന്‍ഡര്‍ഗാര്‍ട്ടനിലാക്കാന്‍ ഡിമാന്‍ഡ് ഏറിവരികയാണെന്ന് ഷാങ്ഹായിലെ പെറ്റ് സ്കൂളിന്റെ സ്ഥാപകനായ ചെൻ പറയുന്നു. പുതിയ അപേക്ഷകർ പലപ്പോഴും രണ്ടോ മൂന്നോ ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. സാധാരണ ദിവസങ്ങളില്‍ 20 മുതൽ 30 വരെ വളർത്തുമൃഗങ്ങള്‍ ഇവിടെ എത്താറുണ്ട്.   ചൈനീസ് പുതുവത്സരം പോലുള്ള തിരക്കേറിയ സമയങ്ങളിൽ  100 ലധികം വളര്‍ത്തുമൃഗങ്ങള്‍ പെറ്റ് സ്കൂളിലുണ്ടാകുമെന്നും ചെന്‍ പറയുന്നു.

ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പെറ്റ് ഡേകെയർ സർവീസുകൾ മാസം 1,000 യുവാൻന് (13,550രൂപ)മുതല്‍ ലഭ്യമാണ്. ഇതിന് പുറമെ 3,000 മുതൽ 6,000 യുവാൻ വരെ (രൂപ 40,650 മുതൽ 81,300 രൂപ വരെ)യും  പ്രീമിയം, ടെയ്‌ലർ-മെയ്ഡ് പ്രോഗ്രാമുകൾ മാസം 10,000 യുവാൻനു മുകളിൽ (രൂപ 1.35 ലക്ഷം വരെയും) പോകാറുണ്ട്.

ചൈനയിലെ യുവാക്കൾക്കിടയിൽ വളർത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ കരുതി പണം ചെലവാക്കുന്ന 'പെറ്റ് പാരന്റിംഗ്' രീതി വർധിച്ചുവരുന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവമെന്ന് പലരും വിലയിരുത്തുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News