വളർത്ത് നായയെ അയൽവാസി വിഷംകൊടുത്തു കൊന്നു; ജോലി പോലും രാജിവച്ച് നിയമം പഠിച്ച് യുവതി, മൂന്ന് വർഷത്തിന് ശേഷം കോടതി വിധി

10 നായകളുടെ നീതിക്ക് വേണ്ടി യുവതി കോടതിയിൽ വാദിച്ചു

Update: 2026-04-05 11:43 GMT

വളർത്തു മൃഗങ്ങളെ സ്വന്തം മക്കളെപോലെ സ്നേഹിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. പട്ടിയും പൂച്ചയും തുടങ്ങി പാമ്പും പഴുതാരയുംവരെ പലരുടെയും പ്രിയപ്പെട്ട മൃഗങ്ങളുടെ ലിസ്റ്റിൽപെടും. അതുകൊണ്ട് തന്നെ അവ നഷ്ടപ്പെടുന്നത് സഹിക്കാൻ പറ്റാത്ത കാര്യവുമാണ്. അങ്ങനെയൊരു വാർത്തയാണ് ചൈനയിലെ ബെയ്ജിങ്ങിൽ നിന്ന് പുറത്തുവരുന്നത്. തന്റെ പ്രിയപ്പെട്ട നായയെ വിഷം നൽകി കൊന്ന അയൽവാസിക്കെതിരെ നിയമപോരാട്ടത്തിനിറങ്ങിയ യുവതിയുടെ കഥയാണ് ഇത്.

2022ൽ ബെയ്ജിങ് റെസിഡൻഷ്യൽ കോംപ്ലക്സിലെ ചിൽഡ്രൻസ് പാർക്കിൽ വെച്ചാണ് ലി യിഹായെന്ന യുവതിയുടെ 13 വയസുള്ള വെളുത്ത വെസ്റ്റ് ഹൈലാൻഡ് ടെറിയർ ഇനത്തിൽപ്പെട്ട വളർത്തുനായയായ പാപ്പിയെ അയൽവാസി വിഷം കൊടുത്തു കൊന്നത്. ചിക്കൻ കഷ്ണങ്ങളിൽ സോഡിയം ഫ്ലൂറോഅസറ്റേറ്റ് എന്ന വിഷം കലർത്തി നൽകുകയായിരുന്നു. അന്വേഷണത്തിൽ, സമീപത്ത് താമസിച്ചിരുന്ന 65 വയസുകാരനാണ് കേസിൽ കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തി. അതേ ദിവസം തന്നെ സ്ഥലത്തെ 11 വളർത്തുനായ്ക്കൾക്ക് വിഷം കൊടുത്തതായും, അതിൽ ഒമ്പത് എണ്ണം ചത്തതായും പൊലീസ് കണ്ടെത്തി.

Advertising
Advertising

രണ്ട് മാസം പ്രായമുള്ളപ്പോൾ മുതൽ പാപ്പി ലി യിഹായോടൊപ്പമായിരുന്നു. അവർ തമ്മിൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ബന്ധമായിരുന്നു. അത് കൊണ്ട് തന്നെ തന്റെ വളർത്തു നായയ്ക്ക് നീതി തേടുക എന്നത് ഒരു ദൗത്യമായി ലി യിഹാൻ ഏറ്റെടുത്തു. അവൾ ജോലി ഉപേക്ഷിച്ചു. മൂന്ന് വർഷത്തിലേറെയായി തൻ്റെ സാമൂഹിക ബന്ധങ്ങളിൽ നിന്നും അവൾ വിട്ടുനിന്നു.

ചൈനയിൽ ശക്തമായ മൃഗസംരക്ഷണ നിയമങ്ങൾ ഇല്ലാത്തത് ഏറെ വെല്ലുവിളി നിറ‍ഞ്ഞതാക്കിയതോടെ കേസ് തുടരുന്നതിനായി സിവിൽ കോഡ്, ക്രിമിനൽ നിയമം തുടങ്ങിയവ വ്യവസ്ഥകൾ സ്വയം പഠിക്കുകയും കേസ് നടത്തുന്നതിനായി തയാറെടുക്കുകയും ചെയ്തു.

നായയെ കൊന്ന ഷാങ്ങിനെതിരെ അവൾ ഒരു സ്വകാര്യ ക്രിമിനൽ കേസും സിവിൽ കേസും ഫയൽ ചെയ്തു. ഓരോരുത്തർക്കും പ്രത്യേകം അഭിഭാഷകരെ നിയമിക്കാൻ കഴിയാത്തത് കൊണ്ടുതന്നെ, മറ്റ് 10 നായകളുടെ നീതിക്ക് വേണ്ടിയും അവൾ കോടതിയിൽ വാദിച്ചു.

2025 ഡിസംബറിലാണ് കേസിൻ്റെ വിധി വന്നത്. അപകടകരമായ വസ്തു കൈവശം വച്ചതിന് ഷാങ്ങിനെ കോടതി നാല് വർഷത്തെ തടവിന് ശിക്ഷിച്ചു. നിയമം അനുസരിച്ച്, വിഷബാധയേറ്റ് ഗുരുതരമായ പരിക്കേൽപ്പിക്കുകയോ മരണപ്പെടുകയോ ചെയ്താൽ കുറഞ്ഞത് 10 വർഷം തടവ് ശിക്ഷയാണ് ലഭിക്കുകയെന്നും എന്നാൽ, പൊതു സുരക്ഷയെ സാരമായി ബാധിക്കുന്നില്ലെങ്കിൽ, മൂന്ന് മുതൽ പത്ത് വർഷം വരെയാണ് തടവ് ലഭിക്കുകയെന്നും ലി യിഹാ പറഞ്ഞു. വളർത്തുമൃഗങ്ങളുടെ മരണത്തിനുള്ള പരമാവധി ശിക്ഷയായതിനാൽ നാല് വർഷത്തെ തടവ് ഒരു പരിധിവരെ തൃപ്തികരമായിരുന്നുവെന്നും ലി പറഞ്ഞു.

വിധി പറയാൻ രണ്ട് വർഷവും രണ്ട് മാസവും എടുത്തു, ആ സമയത്ത് തന്നെ ഷാങ് ഒരു വർഷത്തെ ജാമ്യത്തിൽ പുറത്തിറങ്ങി. നീതിക്കായുള്ള കാത്തിരിപ്പ് എളുപ്പമല്ലായിരുന്നുവെന്നും ഈ കേസ് ഒരു മാതൃക സൃഷ്ടിക്കുകയും മറ്റ് കേസുകളുടെ പരിഹാരം വേഗത്തിലാക്കുകയും ചെയ്തതിൽ സന്തോഷമുണ്ടെന്നും തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ലി ഒരു പരിപാടിയിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി ലൈംഗിക പീഡന ഭീഷണി, സൈബർ ആക്രമണം തുടങ്ങി നിരവധി പീഡനങ്ങൾ താൻ നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനെതിരെ പൊലീസിൽ പരാതി നൽകുകയും തുടർന്ന് നിരവധി പേർക്കെതിരെ നടപടിയെടുക്കുകയും ചിലർക്ക് 500 മുതൽ 1,000 യുവാൻ വരെ പിഴ ചുമത്തുകയും ചെയ്തുവെന്നും അവർ വ്യക്തമാക്കി. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News